
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയില്‍ കൊച്ചി കോർപറേഷന് പുറമെ തൃക്കാക്കര നഗരസഭയിലും തിരിമറി.
ഒറ്റ വീട്ടു നമ്പരില്‍ 59 പേർ ഉള്‍പ്പെട്ടതായാണ് പരാതി. ക്രമക്കേട് പരിഹരിക്കുമെന്ന് ജില്ലാ കളക്ടറും പ്രതികരിച്ചു.
തൃക്കാക്കര നഗരസഭയിലെ തോപ്പില്‍ നോർത്ത് വാർഡ്. ഒരു വീട്ടുനമ്പറില്‍ വോട്ടർ പട്ടികയില്‍ ഇടം പിടിച്ചത് 59 പേർ. വാർഡ് വിഭജനത്തിന് മുൻപും അതിന് ശേഷവും ക്രമക്കേട് നടന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വോട്ടർ പട്ടിക 2 ല്‍ 587 മുതല്‍ 647 വരെയുള്ള ക്രമ നമ്പരുകളിലാണ് തിരിമറി നടന്നിരിക്കുന്നത്. ഇതര സംസ്ഥാനക്കാരെയും വാർഡിന് പുറത്തുള്ളവരെയും വ്യാപകമായി തിരുകിക്കയറ്റിയെന്നും ആക്ഷേപമുണ്ട്.
ഒറ്റ വാർഡില്‍ മാത്രം നാനൂറിലധികം വോട്ടുകള്‍ അനധികൃതമായി ചേർത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. അന്വേഷിക്കുമെന്നായിരുന്നു ജില്ലാ കലക്ടറുടെ പ്രതികരണം.