
തൃശൂർ : കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ല, തൃശ്ശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ലെന്ന് പൊലീസ്.
പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനെ ഇക്കാര്യം പൊലീസ് അറിയിച്ചു. കോടതിയെ സമീപിക്കുമെന്ന് ടി എന്‍ പ്രതാപന്‍ അറിയിച്ചു.
സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വോട്ട് ചേര്‍ത്തതില്‍ ക്രമക്കേടുണ്ടോ എന്നതാണ് പൊലീസ് പ്രധാനമായും പരിഗണിച്ചത്. സുരേഷ്‌ഗോപി തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സത്യവാങ്മൂലത്തിലടക്കം പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ടിഎന്‍ പ്രതാപന്റെ പരാതി. ഈ പരാതിയിലാണ് അന്വേഷണം നടന്നത്. ഇതില്‍ സുരേഷ്‌ഗോപിയുടെയും കുടുംബാംഗങ്ങളുടെയും വോട്ട് ചേര്‍ത്തത് ചട്ടവിരുദ്ധമായല്ല എന്ന നിലപാടിലേക്കാണ് പൊലീസ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group