
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്തലിനും ഒഴിവാക്കലിനും ഇനി രണ്ട് നാൾകൂടി അവസരം.
ഞായർ വൈകിട്ട് വരെ 25,51,412 അപേക്ഷകളാണ് പേര് ഉൾപ്പെടുത്താൻ ലഭിച്ചത്. തിരുത്തലിന് 11,564 അപേക്ഷയും വാർഡ് മാറ്റാൻ 1,40,604 അപേക്ഷയും ലഭിച്ചു. 2,727 പേർ പേര് ഒഴിവാക്കാൻ സ്വയം അപേക്ഷ നൽകി. 20,662 പേരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നൽകി. 3,05,954 പേരെ നീക്കം ചെയ്യാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഓൺലൈനായി അപേക്ഷ നൽകി.
പട്ടിക പുതുക്കൽ നടപടികളുമായി ബന്ധപ്പെട്ട് ശനിയും ഞായറും തദ്ദേശസ്ഥാപന ഓഫീസുകൾ പ്രവർത്തിച്ചിരുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. തുടർന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം. ഓൺലൈൻ മുഖേന അല്ലാതെ നിർദിഷ്ട ഫോറത്തിൽ ഇലക്‌ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group