
കോഴിക്കോട്: പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്മെന്‍റ്. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിലാണ് വീണ്ടും വിവാദ അനൗൺസ്മെന്‍റ് നടത്തിയത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്ന് പറഞ്ഞ് ലീഗ് വോട്ട് പിടിക്കുന്നു എന്നാണ് എൽഡിഎഫ് അനൗൺസ്മെന്‍റ്. ആവളയിലെ പരാതിയിൽ കേസെടുക്കാൻ വൈകുന്നതിന് പിന്നാലെയാണ് വീണ്ടും പുതിയ വിവാദം.
എഫ്ഐആര്‍ ഇടാതെ പൊലീസ് ഒത്തു കളിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. നേരത്തെ ആവളയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിൽ പൊലീസ് കേസെടുത്തിട്ടില്ല. പരാതിക്കാരന്‍റെയും ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയുടെയും മൊഴിയെടുത്തെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല.
അതേസമയം സർക്കാർ ഒത്താശയോടെ കേസ് അട്ടിമറിക്കുന്നതിൻ്റെ ഉദാഹരണമാണ് കാഫിർ സ്‌ക്രീൻഷോട്ട് കേസ് എന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ പാറക്കൽ അബ്‌ദുല്ല പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ ഗിമ്മിക്കാണ് നടന്നത്. വ്യാജ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തവർക്കെതിരെ കേസെടുത്തില്ല. കേസ് അവസാനിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



