
കോട്ടയം: കേരളത്തെ ഞെട്ടിച്ച കുമരകം ഗ്രാമപഞ്ചായത്തിലെ യുഡിഫ്- ബിജെപി കൂട്ടുകെട്ടിൽ കടുത്ത നടപടി സ്വീകരിച്ച് ബിജെപി നേതൃത്വം. വോട്ട് മാറ്റിക്കുത്തിയ മൂന്ന് ബിജെപി അംഗങ്ങളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിനിന്നും പുറത്താക്കി.
കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സംഘടന നിര്‍ദ്ദേശം അംഗീകരിക്കാതിരിക്കുകയും പാര്‍ട്ടി വിപ്പ് ലംഘിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് മെമ്ബര്‍മാരായ പി.ജെ. സേതു , വി.കെ സുനിത് , നീതു റെജി എന്നിവരെ സംസ്ഥാന അദ്ധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖറിന്റെ അനുമതിയോടെ ബി.ജെ.പി പ്രാഥമിക അംഗത്വത്തിനിന്നും പുറത്താക്കിയതായി ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അറിയിച്ചു.
എല്‍ഡിഎഫ് 8, യുഡിഎഫ് 4, എൻഡിഎ 3, മറ്റുള്ളവർ 1 എന്നിങ്ങനെയായിരുന്നു കുമരകം ഗ്രാമപഞ്ചായത്തിലെ കക്ഷിനില. എന്നാല്‍ എല്‍ഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് യുഡിഎഫും ബിജെപിയും കൈകൊടുക്കുകയും അധ്യക്ഷ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗത്തിന് വോട്ട് നല്‍കുകയുമായിരുന്നു. പിന്നാലെ ഇരു സ്ഥാനാർത്ഥികള്‍ക്കും ഒരേ വോട്ട് ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന എ ഗോപി പ്രസിഡന്റാകുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


