
സ്വന്തം ലേഖകൻ
കോട്ടയം : വോട്ട് ചെയ്തവർ പോലും പിണറായി വിജയന്റെ രാജി ആവശ്യപെടുന്ന സാഹചര്യമാണ് കേരളത്തിലെന്നു കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ പിണറായിയുടെ വിശ്വസ്തനായ ശിവശങ്കരൻ കസ്റ്റഡിയിലായതിനെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യ മന്ത്രിയുടെ മരുമകനും, കോടിയേരിയുടെ മക്കളും ഒഴികെ കേരളത്തിലെ എല്ലാ ചെറുപ്പകാരും പിണറായി രാജി വയ്ക്കണമെന്നു ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അദ്ധ്യക്ഷത വഹിച്ചു.
ബിനു ചുള്ളിയിൽ, സിജോ ജോസഫ്, മറ് ടോം കോര, ജെജീ പാലയ്ക്കലോടി, എൻ.എസ് ഹരിചദ്രന്, റോബി ഊടുപുഴയിൽ, നായിഫ് ഫൈസി, തോമസ്കുട്ടി മുക്കല, ജിൻസൺ ചെറുമല,നിബു ഷൌക്കത്ത്, റിജു ഇബ്രാഹിം, അനുഷ തങ്കപ്പൻ, അനീഷ് വടാവാതൂർ രാഹുൽ മാറിയപ്പള്ളി, ജെയ്സൺ പെരുവേലി, ഫെമി മാത്യു എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.