play-sharp-fill
കേരളത്തിൽ വോട്ടിംഗ് തുടങ്ങി: കോൺഗ്രസിനു കുത്തിയപ്പോൾ തെളിഞ്ഞത് താമര; വോട്ടിംഗ് യന്ത്രത്തിൽ വ്യാപക ക്രമക്കേട്

കേരളത്തിൽ വോട്ടിംഗ് തുടങ്ങി: കോൺഗ്രസിനു കുത്തിയപ്പോൾ തെളിഞ്ഞത് താമര; വോട്ടിംഗ് യന്ത്രത്തിൽ വ്യാപക ക്രമക്കേട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടിംഗ് ആരംഭിച്ച ആദ്യ മൂന്നു മണിക്കൂറിലേയ്ക്ക് അടുക്കുമ്പോൾ വോട്ടിംഗ് യന്ത്രം സംബന്ധിച്ചു വ്യാപക പരാതി. തിരുവനന്തപുരം മണ്ഡലത്തിലെ കോവളത്തെ 151 -ാം നമ്പർ ബൂത്തിൽ കൈപ്പത്തിയ്ക്ക് കുത്തിയപ്പോൾ, താമരയ്ക്കാണ് വോട്ട് ലഭിച്ചത് എന്നാണ് പരാതി. ഈ ബൂത്തിൽ വോട്ട് ചെയ്ത ശ്രീജ എന്ന വീട്ടമ്മയാണ് ഇതു സംബന്ധിച്ചു പരാതി നൽകിയത്. 150 ലേറെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ഇവിടെ കൈപ്പത്തിയ്ക്ക് കുത്തിമ്പോൾ താമരയ്ക്ക് പോകുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് കോവളത്തെ ഈ ബൂത്തിലെ വോട്ടെടുപ്പ് തടസപ്പെട്ടു. ചേർത്തലയിലും സമാന രീതിയിലുള്ള പരാതി ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് ഇവിടെയും വോട്ടെടുപ്പ് തടസപ്പെട്ടു.
ഇതിനിടെ പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രനും വോട്ടിംഗ് യന്ത്രത്തിനെതിരെ പരാതി പറഞ്ഞു. താമരയ്ക്കു കുത്തുന്ന യന്ത്രം പ്രവർത്തിക്കുന്നില്ലെന്നും, താമരയുടെ ബട്ടൺ തന്നെ പ്രവർത്തിക്കുന്നില്ലെന്നുമായിരുന്നു പരാതി. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സെന്റ് ജോർജ് എൽ.പി സ്‌കൂളിലും വോട്ടിംഗ് യന്ത്രത്തിന്റെ തകരാറിനെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ടു. 159 വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടിംഗ് യന്ത്രത്തിന്റെ ചാർജ് തീർന്നതാണ് വോട്ടിംഗ് വൈകാൻ കാരണമായത്. പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ച് വോട്ടെടുപ്പ് അൽപ സമയം മുൻപ് പുനരാരംഭിച്ചിട്ടുണ്ട്. ചങ്ങനാശേരി തൃക്കൊടിത്താനം പഞ്ചായത്തിലെ വൊക്കേഷണൽ ബയാസ് അപ്പർ പ്രൈമറി സ്‌കൂളിലെ 102-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. ഒരു മണിക്കൂറോളം ഇവിടെയും വോട്ടെടുപ്പ് തടസപ്പെട്ടു. മയ്യൽ കണ്ടങ്കെ എൽ പി സ്‌കൂളിൽ മോക് പോളിനിടെ വിവി പാറ്റ് യന്ത്രത്തിൽ പാമ്പിനെ കണ്ടെത്തി.
എന്നാൽ, കൈപ്പത്തിയ്ക്ക് കുത്തിയാൽ താമരയ്ക്കാണ് വോട്ട് ലഭിക്കുന്നതെന്ന പരാതി വ്യാജമാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ.വാസുകി അറിയിച്ചു. കണ്ണൂർ ചൊക്ലി രാമവിലാസം സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു. വോട്ട് ചെയ്യുന്നതിനിടെ വരി നിൽക്കുകയായിരുന്ന സ്ത്രീയാണ് യുവതി. മാറോടി വിജയ (68) എന്ന സ്ത്രീയാണ് മരിച്ചത്.
കേരളത്തിൽ ഇതുവരെ 14.93 ശതമാനം ആദ്യ മണിക്കൂറിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.