വോട്ട് ചെയ്യേണ്ടത് ഇങ്ങനെ: നാളെ പോളിംങ് ബൂത്തിൽ പോകുമ്പോൾ ഓർക്കേണ്ടത് ഈ കാര്യങ്ങൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: വോട്ടു ചെയ്യുന്നതിനായി പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്ന സമ്മതിദായകരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസർ പരിശോധിക്കും.
രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ കൈ വിരലിൽ മഷി അടയാളമിട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ പതിപ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വോട്ടിംഗ് യന്ത്രത്തിൻറെ കൺട്രോൾ യൂണിറ്റിൻറെ ചുമതല വഹിക്കുന്ന പോളിംഗ് ഓഫീസർ സമ്മതിദായകന് വോട്ട് ചെയ്യാനായി കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റ് സജ്ജമാക്കും.
രഹസ്യ സ്വഭാവം ഉറപ്പുവരുത്തി വോട്ടു ചെയ്യാനാകും വിധം മറച്ചു വെച്ചിരിക്കുന്ന ബാലറ്റ് യൂണിറ്റിൻറെ മുകളിൽ പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞു നിൽക്കും.
സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണിൽ വിരലമർത്തിയാണ് വോട്ട് രേഖപ്പെടുപ്പെടുത്തേണ്ടത്. അപ്പോൾ സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെ ചുവന്ന ലൈറ്റ് തെളിയും.
മൂന്ന് ബാലറ്റ് യൂണിറ്റിലും വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോൾ നീണ്ട ബീപ് ശബ്ദം കേൾക്കുന്നതോടെ വോട്ടിംഗ് പ്രക്രിയ പൂർത്തിയാകും.
പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും കൈകൾ അണു വിമുക്തമാക്കുന്നതിന് സാനിറ്റൈസറുമായി പോളിംഗ് അസിസ്റ്റൻറുമാർ പ്രവേശന കവാടത്തിനു സമീപമുണ്ടാകും.