തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

Spread the love

സ്വന്തംലേഖകൻ

കൊടുങ്ങല്ലൂർ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന്്് സസ്‌പെൻഷനിലായിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേത്തല ആനാപ്പുഴ കൈമാപറമ്പിൽ രാജന്റെ മകനും കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫിസറുമായ രാജീവ് (34) ആണ് മരിച്ചത്.ഇക്കഴിഞ്ഞ വോട്ടെടുപ്പ് ദിവസം മാനസികാസ്വാസ്ഥ്യം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മൂലം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. ഹാജരാകാത്തതിനെ തുടർന്ന് രാജീവിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹം പോലീസ് കൺട്രോൾ റൂം പരിസരത്ത് പൊതുദർശനത്തിന് വെച്ച ശേഷം ആനാപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.