വോട്ടുപെട്ടി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെത്തിയതില്‍ വ്യക്തതയില്ല; പോസ്റ്റല്‍ വോട്ടുകള്‍ എല്ലാം സുരക്ഷിതം; വിശദമായ അന്വേഷണം വേണമെന്ന് റിട്ടേണിങ് ഓഫീസര്‍

വോട്ടുപെട്ടി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെത്തിയതില്‍ വ്യക്തതയില്ല; പോസ്റ്റല്‍ വോട്ടുകള്‍ എല്ലാം സുരക്ഷിതം; വിശദമായ അന്വേഷണം വേണമെന്ന് റിട്ടേണിങ് ഓഫീസര്‍

സ്വന്തം ലേഖിക

പെരിന്തല്‍മണ്ണ: ബാലറ്റ് പെട്ടി സഹകരണ റെജിസ്ട്രാര്‍ ഓഫീസില്‍ എത്തിയതില്‍ വിശദമായ അന്വേഷണം വേണമെന്ന് റിട്ടേണിങ് ഓഫീസറായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍.

ബാലറ്റ് പെട്ടി എങ്ങനെ ഇവിടെ എത്തിയെന്നതില്‍ വ്യക്തതയില്ല. ബാലറ്റ് സൂക്ഷിച്ച പെട്ടിയുടെ സീല്‍ഡ് കവര്‍ നശിച്ചിട്ടില്ല. പോസ്റ്റല്‍ വോട്ടുകള്‍ എല്ലാം സുരക്ഷിതമാണെന്ന് സബ് കളക്ടര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടി പെട്ടെന്ന് തന്നെ ഹൈ കോടതിയിലെത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 38 വോട്ടിന്റെ ഭൂരിപക്ഷമാണ് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന് ലഭിച്ചത്.

ഉദ്യോഗസ്ഥന്‍ ബാലറ്റ് കവറില്‍ ഒപ്പ് വെക്കാതിരുന്നത് കൊണ്ട് 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഈ വോട്ടുകള്‍ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ഡിഎഫിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.

ഈ സാഹചര്യത്തില്‍ പെരിന്തല്‍മണ്ണ സബ് ട്രഷറിയിലാണ് വോട്ടുപെട്ടി സൂക്ഷിച്ചിരുന്നത്. സ്പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയില്‍ സൂക്ഷിക്കണമെന്ന മുസ്തഫയുടെ വാദം കോടതി അംഗീകരിച്ചിരുന്നു.

ഇന്ന് ഹൈക്കോടതിയിലേക്ക് വോട്ടുകള്‍ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പെട്ടികള്‍ കാണാനില്ലെന്ന് മനസിലായി. പിന്നീട് നടത്തിയ തിരച്ചിലിനൊടുവില്‍ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്ന് വോട്ടുപെട്ടി കണ്ടെത്തി.