നമ്മുടെ സമ്മതിദാനാവകാശം മോഷ്ടിക്കാതിരിക്കുക” എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് ചങ്ങനാശേരി ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണത്തിന് തുടക്കംകുറിച്ചു

Spread the love

ചങ്ങനാശേരി: “നമ്മുടെ സമ്മതിദാനാവകാശം മോഷ്ടിക്കാതിരിക്കുക” എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് ചങ്ങനാശേരി ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ

നേതൃത്വത്തില്‍ ഒപ്പുശേഖരണത്തിന് തുടക്കംകുറിച്ചു.
മുന്‍മന്ത്രിയും രാഷ്‌ട്രീയകാര്യ സമിതി അംഗവുമായ കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്‍റ് കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു. പി.എച്ച്‌. നാസര്‍, ആന്‍റണി കുന്നുംപുറം, പി.എന്‍. നൗഷാദ്, ജയശ്രീ പ്രഹ്ലാദന്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബു കുരീത്ര, സിയാദ് അബ്ദുള്‍ റഹ്‌മാന്‍, മോട്ടി മുല്ലശേരി, സിംസണ്‍ വേഷ്ണാല്‍, പി. സുരേഷ്, പി.എ. അബ്ദുള്‍സലാം, അനൂപ് താഴത്തേതില്‍, ബാബു രാജേന്ദ്രന്‍, സുരേന്ദ്രനാഥ പണിക്കര്‍‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.