
സച്ചിനെ വെല്ലുന്ന കോഹ് ലിയെ വീഴ്ത്താൻ ആ നാലു പേർ : ലോകം വരുന്ന പതിറ്റാണ്ടിൽ കാത്തിരിക്കുന്നത് ഇവരുടെ പോരാട്ടത്തിന്
സ്പോട്സ് ഡെസ്ക്
മുംബൈ: ലോകം ഇനി കാത്തിരിക്കുന്നത് ആ നാല് താരങ്ങളുടെ ബാറ്റിംങ്ങ് പോരാട്ടത്തിനാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം സച്ചിൻ രമേശ് ടെൻഡുൽക്കറെ പ്രതിഭ കൊണ്ടും റെക്കോർഡ് കൊണ്ടും മറികടക്കാൻ കരുത്തുള്ളത് വിരാട് കോഹ്ലി എന്ന ഇന്ത്യൻ ക്യാപ്റ്റനാണ്.
ഈ കഴിഞ്ഞ പത്തു വർഷത്തിൽ കോഹ് ലിയേക്കാള്‍ കൂടുതല്‍ രാജ്യാന്തര റണ്‍സ് നേടിയ മറ്റൊരു താരമില്ല ഈ കാലയളവില്‍. ഏറ്റവും കൂടുതല്‍ ട്വന്റി20 റണ്‍സ്, ഏകദിന റണ്‍സ്…ദശകത്തിലെ കോഹ് ലിയുടെ നേട്ടങ്ങള്‍ അങ്ങനെ പോകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐസിസി ഏകദിന റാങ്കില്‍ 2017 ജൂണിന് ശേഷം കോഹ് ലിയെ ഒന്നാം സ്ഥാനത്ത് നിന്ന് മാറ്റാന്‍ മറ്റൊരു താരത്തിനുമായിട്ടില്ല. 4039 റണ്‍സ്, 17 അര്‍ധ സെഞ്ചുറി, 17 സെഞ്ചുറി എന്നിങ്ങനെ പോവുന്നു കോഹ് ലിയുടെ കണക്ക്..കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷവും ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. എന്നാല്‍ ഏകദിനത്തില്‍ കോഹ് ലിയെ പിന്നിലേക്ക് മാറ്റി നിര്‍ത്താന്‍ പ്രാപ്തരായ കളിക്കാരുണ്ട്…വരും വര്‍ഷങ്ങളില്‍ അതിന് ക്രിക്കറ്റ് ലോകം സാക്ഷിയാവേണ്ടി വന്നേക്കാം…അങ്ങനെ ഏകദിന റാങ്കിങ്ങില്‍ കോഹ് ലിയെ മറികടക്കാന്‍ സാധ്യതയുള്ള കളിക്കാര്‍…
രോഹിത് ശര്‍മ
കോഹ് ലിയുടെ കണക്കുകളോട് അടുത്തെത്തുന്ന ഒരു താരമുണ്ടെങ്കില്‍ അത് രോഹിത് ശര്‍മയാണ്. 2017 തുടക്കം മുതല്‍ ഇതുവരെ പരിഗണിക്കുമ്ബോള്‍ കോഹ് ലിയേക്കാള്‍ കൂടുതല്‍ സെഞ്ചുറിയുണ്ട് രോഹിത്തിന്റെ പേരേില്‍. ഈ മൂന്ന് വര്‍ഷത്തിന് ഇടയില്‍ 18 സെഞ്ചുറിയാണ് രോഹിത് നേടിയത്.
68 ഏകദിനങ്ങളാണ് രോഹിത് ഈ കാലയളവില്‍ കളിച്ചത്. അടിച്ചെടുത്തത് 3813 റണ്‍സ്. ശരാശരി 65.74. 32 വട്ടമാണ് രോഹിത് അന്‍പതിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഈ നാളുകളില്‍ ഇന്ത്യ നേടിയ ജയങ്ങളില്‍ രോഹിത്തിന്റെ ഇന്നിങ്‌സുകള്‍ നിര്‍ണാകമായിരുന്നു. നിലവില്‍ ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. ഏതാനും പരമ്ബരകളില്‍ മികച്ച കളി പുറത്തെടുത്താല്‍ രോഹിത്തിന് ഒന്നാം സ്ഥാനം പിടിക്കാം.
ബാബര്‍ അസം
കോഹ് ലിയോട് ഏറ്റവും കൂടുതല്‍ താരതമ്യം ചെയ്യപ്പെട്ട താരമാണ് പാകിസ്ഥാന്റെ ബാബര്‍ അസം. ഇന്ത്യന്‍ നായകന്റേത് പോലെ സ്ഥിരതയാണ് ബാബര്‍ അസമിന്റേയും തുറുപ്പു ചീട്ട്. 2016 സെപ്തംബറിന് ശേഷം 57.52 എന്ന ബാറ്റിങ് ശരാശരിയില്‍ 2876 റണ്‍സാണ് ബാബര്‍ അസം ഏകദിനത്തില്‍ കണ്ടെത്തിയത്.
മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന ബാബര്‍ അസം 11 സെഞ്ചുറിയും 10 അര്‍ധ ശതകവും ഈ കാലയളവില്‍ നേടി. ബാബര്‍ അസമിന്റെ ഈ നേട്ടത്തിനടുത്തേക്കെത്താന്‍ നിലവില്‍ ഒരു പാക് താരത്തിനും സാധിച്ചിട്ടില്ല. ഏകദിന റാങ്കിങ്ങില്‍ 834 പോയിന്റാണ് ബാബര്‍ അസമിന് ഇപ്പോഴുള്ളത്. കുറവ് ഏകദിനങ്ങളാണ് പാകിസ്ഥാന്‍ കളിക്കുന്നത്. 2020 മധ്യത്തോട് അടുക്കുമ്ബോള്‍ മാത്രമാണ് പാകിസ്ഥാന് മുന്‍പിലേക്ക് ഇനി ഏകദിന പരമ്ബര വരുന്നത്. ഇത് റാങ്കിങ്ങില്‍ മുന്‍പോട്ട് പോകുന്നതിന് ബാബര്‍ അസമിന് തിരിച്ചടിയാവുന്നു.
റോസ് ടെയ്‌ലര്‍
ഏകദിനത്തില്‍ നിലവില്‍ മികവ് കാണിക്കുന്ന ബാറ്റ്‌സ്മാന്മാരെ പരിഗണിക്കുമ്ബോള്‍ റോസ് ടെയ്‌ലറുടെ പേര് പലപ്പോഴും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി കീവീസിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് താനെന്ന് ഉറപ്പിക്കുകയാണ് ടെയ്‌ലര്‍.
2017 മുതല്‍ കുറവ് ഏകദിനങ്ങളാണ് ടെയ്‌ലര്‍ കളിച്ചിട്ടുള്ളത് എങ്കിലും ഈ കാലയളവിലെ ഏകദിനത്തിലെ ടോപ് 10 റണ്‍ സ്‌കോറര്‍മാരില്‍ ടെയ്‌ലറുണ്ട്. ഏകദിന റാങ്കിങ്ങില്‍ അഞ്ചാമതാണ് ടെയ്‌ലര്‍. എന്നാല്‍ നാലാമതുള്ള ഡുപ്ലസിസില്‍ നിന്ന് മൂന്ന് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.
2017 മുതല്‍ 63.75 എന്ന ബാറ്റിങ് ശരാശരിയില്‍ 2550 റണ്‍സാണ് ടെയ്‌ലര്‍ കണ്ടെത്തിയത്. 18 അര്‍ധ ശതകവും. 23 വട്ടം ടെയ്‌ലര്‍ അര്‍ധ ശതകത്തിന് മുകളില്‍ സ്‌കോര്‍ കണ്ടെത്തി.
ഡേവിഡ് വാര്‍ണര്‍
2017 ജനുവരി മുതല്‍ ഇതുവരെ 28 ഏകദിനങ്ങള്‍ മാത്രം കളിച്ച താരത്തിന് ഏകദി റാങ്കിങ്ങില്‍ എങ്ങനെ കോഹ് ലിയെ പിന്നിലാക്കാം എന്ന ചോദ്യം ഉയരാം. പക്ഷേ 15 മാസം ഏകദിനത്തില്‍ നിന്ന് മാറി നിന്നെങ്കിലും കരിയറിലെ മികച്ച ഫോമിലാണ് വാര്‍ണര്‍.
ഐസിസി ഏകദിന റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ് താരമിപ്പോള്‍. 2017 മുതല്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ വാര്‍ണര്‍ മുന്‍പിലുണ്ട്. 42 ഏകദിനങ്ങള്‍ കളിച്ച ആരോണ്‍ ഫിഞ്ച് മാത്രമാണ് വാര്‍ണര്‍ക്ക് മുന്‍പിലുള്ളത്. 1411 റണ്‍സാണ് 54.26 എന്ന ശരാശരിയില്‍ 95.79 എന്ന ബാറ്റിങ് ശരാശരിയില്‍ വാര്‍ണര്‍ നേടിയത്.