play-sharp-fill
ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പരിശീലന കളരി – വർണ്ണച്ചിറകുകൾക്ക് തുടക്കമായി

ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പരിശീലന കളരി – വർണ്ണച്ചിറകുകൾക്ക് തുടക്കമായി

 

കുമരകം : ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ മേഖലകളിലേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി കായിക വാസന പ്രോത്സാഹിപ്പിക്കുന്നതിന്റെയും ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി ഫുട്ബോൾ പരിശീലനം ആരംഭിച്ചു. ഫിഫ ക്ലബ്ബിന്റെ അംഗീകൃത കോച്ച് ഫിറോസിന്റെ നേതൃത്വത്തിലാണ് പരിശീലനം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പരിശീലന പരിപാടിക്കും തുടക്കം കുറിച്ചു. കുട്ടികൾക്കിടയിൽ കൂടുതൽ സംസാരശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ കളികളിലൂടെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

കേരളത്തിലെ മികച്ച കലാ അധ്യാപകനായ ആയില്യം വിജയകുമാറിന്റയും ആശാ ബിനുവിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്ര പഠന പരിശീലനവും തുടങ്ങി. കുട്ടികൾ തങ്ങൾക്കിഷ്ടപ്പെട്ട അഭിരുചികൾ വളർത്തിയെടുക്കുന്നതിനായി മികച്ച ട്രെയിനർമാരുമായി കൂടുതൽ സംവദിച്ച് മികവിന്റെ ഉയരങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം


പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും മുൻ പിടിഎ പ്രസിഡണ്ടും, കുമരകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 1070 പ്രസിഡണ്ടുമായ ഫിലിപ് സ്കറിയ നിർവഹിച്ചു. സ്കൂളിന് അനുവദിച്ച വെർച്വൽ റിയാലിറ്റി ലാബിന്റെ പ്രവർത്തനത്തിലേക്കായി ട്രാവൻകൂർ അനലിറ്റിക് ലിമിറ്റഡ് സീനിയർ എൻജിനീയർ ഗോള്‍ബിന്‍ കെ.റ്റി എയർ കണ്ടീഷണർ സ്കൂളിന് സംഭാവന നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ വെർച്വൽ റിയാലിറ്റിയുള്ള 3 സ്കൂളുകളിൽ ഒന്ന് ജിവിഎച്ച്എസ്എസ് കുമരകം ആണ്. പിടിഎ പ്രസിഡണ്ട് വി.എസ് സുഗേഷ് സ്കൂൾ പ്രിൻസിപ്പൽ ബിയാട്രീസ് മറിയ, ഹെഡ്മിസ്ട്രസ് സുനിത പി.എം, സ്റ്റാഫ് ക്ലബ് സെക്രട്ടറി നിഷാന്ത് റ്റി ഓ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഓമന ജോഷി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മേഴ്സി റെജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൂർവ്വ വിദ്യാർത്ഥി പി.കെ വിജയകുമാർ സ്വാഗതവും അനിത ഗിനീഷ് നന്ദിയും രേഖപ്പെടുത്തി