
ഏറ്റുമാനൂർ : എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ ഇന്നലെ വോട്ട് അഭ്യർത്ഥിച്ച് എത്തിയത് ഉത്സവ പറമ്പിലേക്കായിരുന്നു. ഉത്സവ പ്രതീതിയിൽ തങ്ങളുടെ സ്ഥാനാർഥിയെ ജനക്കൂട്ടം ഇരുകൈകളും നീട്ടി സ്വീകരിച്ചു. ചെങ്ങളത്തുകാവ് ദേവി ക്ഷേത്രം ഉത്സവത്തിൽ പങ്കെടുത്തു കൊണ്ടാണ് ശനിയാഴ്ച പ്രചാരണം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ ഉത്സവത്തിൽ പങ്കെടുത്തിരുന്നു.
ഏവരും ഇരു കൈകളും ചേർത്താണ് സ്ഥാനാർഥിയെ വരവേറ്റത്.ഉത്സവത്തിന്റെ പള്ളിവേട്ട ദിവസമായിരുന്നു. ആയിരങ്ങൾ പങ്കെടുത്ത പ്രസദമൂട്ടിലും സ്ഥാനാർഥി പങ്കെടുത്തു. ജനങ്ങൾക്ക് ഭക്ഷണം വിളമ്പി അവരോടൊപ്പം ഇരുന്ന് സ്ഥാനാർഥി ഭക്ഷണവും കഴിച്ചു. പ്രിയ സ്ഥാനാർത്ഥിയോടൊപ്പം നാട്ടുകാർ സെൽഫിയും എടുത്തായിരുന്നു യാത്ര അയച്ചത്.
തുടർന്ന് മരണാനന്തര ചടങ്ങുകളിൽ സാനിധ്യമറിയിച്ചു. ശേഷം വീടുകളിലെത്തി സമ്മതിദായകരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ച് ഏവരുടേയും അനുഗ്രഹങ്ങളും പ്രാർത്ഥനയും ഏറ്റുവാങ്ങിയാണ് ശനിയാഴ്ച പ്രചരണം അവസാനിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാനാർഥിയോടൊപ്പം കെ ആർ അജയ്, ബാബു ജോർജ്, ജിം അലക്സ്, ക്ഷേത്രം ഉപദേശക സമിതി കൺവീനർ സി സനൽ കുമാർ തുടങ്ങിയവർ പ്രചരണത്തിൽ പങ്കു ചേർന്നു.
ഏറ്റുമാനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ മേഖലകളിൽ ജനങ്ങളെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. ചൂരക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണിയുടെ ഭാഗമായി നടക്കുന്ന പൊങ്കാല ചടങ്ങുകൾ നടക്കുകയായിരുന്നു. ഭക്തർക്കൊപ്പം ചടങ്ങുകളിൽ പങ്കുകൊണ്ടു എല്ലാവരെയും കണ്ട് സന്തോഷം പങ്കുവച്ച് മടങ്ങി.
പത്രികാ സമർപ്പണം നാളെ കോട്ടയത്ത്
ഏറ്റുമാനൂർ നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വി എൻ വാസവൻ മാർച്ച് 23-ന് രാവിലെ 11.30 ന് കോട്ടയം കലക്ടറേറ്റിൽ വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.



