എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ. വാസവൻ ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിൽ ഇന്നലെ പര്യടനം നടത്തി.

Spread the love

ഏറ്റുമാനൂർ: എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ. വാസവൻ ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിൽ ഇന്നലെ പര്യടനം നടത്തി.
നീണ്ടൂർ ഹാർവെസ്റ്റ് ബ്രഡ് കമ്പനിയിൽ എത്തിയപ്പോൾ തൊഴിലാളികൾ സ്വീകരിച്ചു.

video
play-sharp-fill

കമ്പനിയിൽ ഇരുപതോളം തൊഴിലാളികളുമുണ്ടായിരുന്നു. സ്ഥാനാർഥിയോടൊപ്പം സെൽഫിയെടുത്ത് ഹസ്തദാനം നൽകി വിജയാശംസകൾ നേർന്നു. തുടർന്ന് സ്ഥാനാർഥി മരണാന്തര ചടങ്ങുകളിൽ സാനിധ്യമറിയിച്ചു. ശേഷം വില്ലൂന്നി സെൻ്റ് സേവിയേഴ്സ് ചർച്ചിലും മഠത്തിലും സന്ദർശിച്ചു.

മഠത്തിലെ അമ്മമാർ അനുഗ്രഹാശംസകൾ നേർന്നു. നീണ്ടൂർ , ആർപ്പൂക്കര കുമരകം മേഖലകളിലായിരുന്നു പ്രധാനമായും പ്രചരണം കേന്ദ്രീകരിച്ചത്. നീണ്ടൂർ മുണ്ടമറ്റം ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മദിദായകരെ കണ്ട് വോട്ട് അഭ്യർഥിച്ചു. തുടർന്ന് ആരാധാനാലയങ്ങളിലും ഭവനങ്ങളിലും സന്ദർശനം നടത്തി. വൈകിട്ട് കുമരകത്ത് ലയൺസ് ക്ലബിൻ്റെ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കൺവൻഷനുകളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തുകൊണ്ടാണ് സ്ഥാനാർഥിയുടെ ചൊവ്വാഴ്ചത്തെ പ്രചാരണം സമാപിച്ചത്.