സർക്കാർ ചേർത്തുപിടിച്ചതിന്റെ സന്തോഷം പങ്കിട്ട് വി.എൻ.വാസവന് ഊഷ്മള സ്വീകരണം നൽകി ഏറ്റുമാനൂരിലെ അർച്ചന വിമൺ സെന്റർ

Spread the love

ഏറ്റുമാനൂർ :
” മറ്റൊരു സർക്കാരും ഞങ്ങൾക്ക് ഇത്രയേറെ പിന്തുണ നൽകിയിട്ടില്ല അതുകൊണ്ട് ഞങ്ങൾ ഇടതിനൊപ്പമാണ് ”
അർച്ചന വിമൺ സെൻ്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യുവിൻ്റെ വാക്കുകളിൽ സ്ത്രീകളേ ചേർത്തു നിർത്തുന്ന ഇടതു സർക്കാരിനോടുള്ള സ്നേഹം നിറഞ്ഞിരുന്നു.

video
play-sharp-fill

എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അർച്ചന വിമൺ സെൻ്ററിൽ എത്തിയപ്പോഴായിരുന്നു ഈ സ്നേഹവായ്പുകൾ.
കഴിഞ്ഞ അഞ്ച് വർഷക്കാലം അർച്ചന വനിതാ കേന്ദ്രത്തിന്റെ വിവിധ നൈപുണ്യ പരിശീലന പരിപാടികളിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായി സ്ഥാനാർഥി പങ്കെടുത്തിരുന്നു.

സഹകരണ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും പിന്തുണയോടെ അർച്ചന വനിതാ കേന്ദ്രം കൈവരിച്ച നേട്ടങ്ങൾ
സ്ഥാനാർഥി അഭിമാനത്തോടെ പറഞ്ഞു.
മന്ത്രി എന്ന നിലയിലുള്ള പ്രത്യേക താല്പര്യപ്രകാരം ഏറ്റുമാനൂരിൽ വനിതാ ലേബർ കോൺട്രാക്ട് സഹകരണ സംഘം ആരംഭിക്കുന്നതിനും, കോട്ടയം ജില്ലയിലെ ആദ്യത്തെ ചെറുധാന്യ ഭക്ഷണശാല അർച്ചനയിലൂടെ യാഥാർത്ഥ്യമാക്കിയതും നാടിന് തന്നെ വലിയ മാതൃകയാണെന്നും സ്ഥാനാർഥി പറഞ്ഞു. ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയും ജനകീയ ഇടപെടലുകൾക്ക് കരുതലായതിനും സ്ഥാനാർഥിയോടുള്ള
സ്നേഹം സെൻ്ററിലെ അംഗങ്ങൾ നന്ദിസൂചകമായി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻ്ററിൽ 50 ഓളം അംഗങ്ങളുണ്ടായിരുന്നു. എല്ലാവരോടും വിശേഷങ്ങൾ തിരക്കിയും ഒപ്പം നിന്ന് സെൽഫിയെടുത്തും ഏറെനേരം സ്ഥാനാർഥി സെൻ്ററിൽ ചെലവഴിച്ചു. തുടർന്ന് ഡവെൺ ഫുഡ് പ്രോഡക്ട് ഫാക്ടറിയിലും ഡിറ്റ്സ് മാട്രസ് കമ്പനിയിലും സന്ദർശനം നടത്തി. തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു.
തുടർന്ന് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു.

അതിരമ്പുഴ മണ്ണാർകുന്ന് ഗ്രിഗോറിയസ് ചർച്ചിലും മഠത്തിലും സന്ദർശനം നടത്തി. തുടർന്ന് ഭവന സന്ദർശനങ്ങൾ നടത്തി. അതിരമ്പുഴ അബ്രോൺ ഭവനം സന്ദർശിച്ചു. എവിടെയും വൻ സ്വീകാര്യതയാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എൽഡിഎഫ് നേതാക്കളായ ഇ എസ് ബിജു,ജിം അലക്സ്,പി എൻ സാബു, രതീഷ് രത്നാകരൻ, കെ ആർ ജീമോന്‍ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.