കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മന്ത്രി വി.എൻ വാസവന് സ്വീകരണം നൽകി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മന്ത്രി വി എൻ വാസവന് സ്വീകരണം നൽകി.
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഹാളിൽ ജില്ലാ പ്രസിഡന്റ് റ്റി. ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജന: സെക്രട്ടറി കെ.എസ് സുരേഷ് സ്വാഗതം ആശംസിച്ചു. പി.വി ചാക്കോ പുല്ലത്തിൽ . വിനോജ് . കെ.ജോർജ് . ഡാന്റിസ് അലക്‌സ് .ജോണി ആന്റണി . ജാക്‌സൺ സി.ജോസഫ് . ജയകൃഷ്ണൻ നായർ , റ്റി.യു. ജോൺ എന്നിവർ പ്രസംഗിച്ചു.

കൊവിഡ് ബാധയും ഇന്ധന വിലവർദ്ധനവും മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നതായി മന്ത്രി അറിയിച്ചു.
യോഗത്തിൽ വച്ച് മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50000 രൂപയുടെ ചെക്ക് മന്ത്രിക്കു കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group