play-sharp-fill
പിറവത്ത് ആവേശമായി വി.എൻ.വി

പിറവത്ത് ആവേശമായി വി.എൻ.വി

സ്വന്തം ലേഖകൻ

കോട്ടയം : അക്ഷര നഗരിയുടെ അമരക്കാരന് സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി നാട്ടുകാർ ,രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളത്ത് നിന്നാണ് വി.എൻ വാസവന്റെ ഇന്നലത്തെ വാഹന പര്യടനത്തിന് തുടക്കം ,എൽ.ഡി.എഫ് പിറവം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എൻ ഗോപി ഉദ്ഘാടനം ചെയ്തു ,നാടൻ പഴക്കുല നൽകിയാണ് ഓലക്കാട് സ്ഥാനാർത്ഥിയെ വരവേറ്റത് ,മണ്ഡലത്തിന്റെ വികസനം ഏറ്റെടുത്ത് പ്രവർത്തിക്കുമെന്നും ,എപ്പോഴും ആർക്കും സമീപിക്കാവുന്ന ജനപ്രതിനിധിയായി ഒപ്പമുണ്ടാവുമെന്നും സ്ഥാനാർത്ഥിയുടെ മറുപടി ,തുടർന്ന് നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ അടുത്ത സ്വീകരണ കേന്ദ്രത്തിലേയ്ക്ക് ,വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വളപ്പിലും ,ചോര കുഴിയിലും ,വടകരയിലുമെല്ലാം നാട്ടുകാർ സ്ഥാനാർത്ഥിയെ വരവേറ്റത് ,എല്ലായിടത്തും വൻ സ്ത്രീ പങ്കാളിത്വം ,കാർഷിക മേഖലയിൽ സ്വന്തം കാർഷികോത്പന്നങ്ങൾ സ്ഥാനാർത്ഥിക്ക് സമ്മാനിച്ചായിരുന്നു കർഷകരും ,തൊഴിലാളികളുമടങ്ങുന്ന ജനസഞ്ചയത്തിന്റെ വരവേൽപ്പ് , കുറ്റി പയർ, ഇളനീർ ,കണി വെണ്ണരി ,കുക്കം ബർ ,തണ്ണി മത്തൻ , വാഴ കുലകൾ എല്ലായിടത്തും നാട്ടുകാരുടെ സ്നേഹ സമ്മാനം ,തിരുമാറാടി പുന്നംകോട് പഞ്ചായത്തംഗം കൂടിയായ ഗരുഡൻ തൂക്കം കലാകാരൻ പ്രഭാകരൻ കിരീടം സമ്മാനിച്ചാണ് സ്ഥാനാർത്ഥിയെ എതിരേറ്റത് , ലൈഫ് ഭവനപദ്ധതിയിൽ വീട് ലഭിച്ചവരും ,പെൻഷൻ തുക ലഭിച്ചവരുമൊക്കെ സ്വീകരണ കേന്ദ്രങ്ങളിൽ നന്ദി പറയുവാനെത്തി ,പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകളിലും ഗംഭീര സ്വീകരണം ,എൽ.ഡി.എഫ് നേതാക്കളായ ഷാജു ജേക്കബ് ,എം ജെ ജേക്കബ്ബ് ,എം.സി സുരേന്ദ്രൻ ,സദാ മണി ,കെ ചന്ദ്രശേഖരൻ ,സോജൻ ജോർജ്ജ് തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു