ജനം നൽകിയ വിശ്വാസം സംരക്ഷിക്കും: വി എൻ വാസവൻ; തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി വി.എൻ വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തെ ജനം എൽഡിഎഫിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ പറഞ്ഞു. വിവിധ പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഗ്ദാനങ്ങൾ പാലിക്കാൻ എൽഡിഎഫ് സർക്കാർ എക്കാലവും ശ്രദ്ധിച്ചു. നാട്ടകം തുറമുഖം, വിവിധ കുടിവെള്ള പദ്ധതികൾ, റബ്ബർ മേഖലയുടെ സംരക്ഷണത്തിന് നടപടികൾ എന്നീ വാഗ്ദാനങ്ങളെല്ലാം പാലിച്ചു. എംഎൽഎ ആയിരുന്നപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ അനുഭവം കരുത്തു നൽകുന്നുണ്ട്. കാർഷിക മണ്ഡലമെന്ന നിലയ്ക്ക് കോട്ടയത്തിന്റെ കാർഷിക വളർച്ചയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരഭിമാന കൊലപാതകത്തിന് ഇരയായ കെവിൻ പി.ജോസഫിന്റെ നട്ടാശേരിയിലെ വീട്ടിൽ സ്ഥാനാർത്ഥി വി.എൻ വാസവൻ എത്തി. വി.എൻ വാസവനെ കെവിന്റെ അഛൻ ജോസഫ് മാലയിട്ട് സ്വീകരിച്ചു. വിതുമ്പിയ അമ്മയെ വാസവൻ ആശ്വസിപ്പിച്ചു.
കുമാരനല്ലൂർ വടക്കേനടയിൽ ‘പ്രശാന്ത് നിവാസി’ൽ പ്രശാന്തിന്റെ വീട്ടിൽ നൽകിയ സ്വീകരണത്തിൽ എൽ.ഐസി ജീവനക്കാരനും, സിനിമാ താരവുമായി കോട്ടയം പ്രദീപും പങ്കെടുത്തു. കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയക്കെടുതിയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഓർമകൾ പുതുക്കി എൽഡിഎഫ് കോട്ടയം മണ്ഡലം സ്ഥാനാർഥി വി എൻ വാസവനും ഫാ. ജോൺസൺ ചാലുമാട്ടുതറയും ഒത്തു ചേർന്നു. ഞായറാഴ്ചത്തെ സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് വി എൻ വാസവൻ പുല്ലരിക്കുന്ന് സെന്റ് സെബാസ്റ്റിയൻസ് പള്ളിയിലെത്തി വികാരിയായ ഫാദറിനെ സന്ദർശിച്ചത്. ഓഫീസിൽ നിന്നിറങ്ങി വന്ന് ഫാ. ജോൺസൺ വാസവനെ മാലയിട്ട് എതിരേറ്റു.
വി എൻ വാസവനെ പോലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ ഫാ. ജോൺസണും സജീവമായിരുന്നു. പ്രളയകാലത്തെ അനുഭവങ്ങൾ ഇരുവരും ഓർമിച്ചു. ജനപ്രിയ സ്ഥാനാർഥിക്ക് എല്ലാ സഹകരണവും ഫാദർ വാഗ്ദാനം ചെയ്തു.