video
play-sharp-fill

എൽ ഡി എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ കൂത്താട്ടുകുളത്ത് പ്രചാരണം നടത്തി

എൽ ഡി എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ കൂത്താട്ടുകുളത്ത് പ്രചാരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

കൂത്താട്ടുകുളം: ഇലഞ്ഞിയിൽ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് വരവേൽപ്.ശനിയാഴ്ച രാവിലെ ഇലഞ്ഞി ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഐ എം മണ്ഡലം കമ്മിറ്റി അംഗം ടി പി മുരളീധരൻ, എൽഡിഎഫ് നേതാക്കളായ പി എം വാസു, ശശികുമാർ ഇലഞ്ഞി, സജിമോൻ വാട്ടപ്പിള്ളിൽ എന്നിവരും മറ്റ് പാർട്ടിപ്രവർത്തകരും ടിംബർ തൊഴിലാളികളും ചേർന്ന് സ്വീകരിച്ചു. അവരെ അഭിസംബോധന ചെയത് സംസാരിച്ച ശേഷം ഇലഞ്ഞി പഞ്ചായത്തിലെ ഒന്നാം ഘട്ട പര്യടനം ആരംഭിച്ചു.വിവിധ ആരാധനാലയങ്ങളും സന്യാസിനി മഠങ്ങളും സന്ദർശിച്ചു. തൊഴിലിടങ്ങലിലെത്തി തൊഴിലാളികളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു.50 ഓളം അന്ദേവാസികളുള്ള മരിയാലയം ചാരിറ്റബിൾ ട്രസ്റ്റിന്റെ അഗതിമന്ദിത്തിലെത്തി ആളുകളെ കണ്ട് സംസാരിച്ചു.സഹകരണ ബാങ്കുകൾ, പഞ്ചായത്ത്‌ ഓഫീസ് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചാണ് സ്ഥാനാർഥി ഇലഞ്ഞിയിൽ നിന്നും മടങ്ങിയത്. സ്ഥാനാർത്ഥിക്കൊപ്പം നിയോജകമണ്ഡലം സെക്രട്ടറി ഷാജു ജേക്കബ്, സുമിത് സുരേന്ദ്രൻ, എൻ കെ രവി, കെ ആർ ശശിധരൻ, കെ കെ സന്തോഷ് ,സി എ ജോർജ് കുട്ടി, ഷാജി വെള്ളപ്ലാക്കിൽ, രതീഷ് എ ആർ എന്നിവരും ഉണ്ടായിരുന്നു.