play-sharp-fill
വൈക്കത്തെ ഇളക്കിമറിച്ച് വി.എൻ വാസവൻ: തൊഴിലാളികളുടെ സ്‌നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി വിപ്ലവ ഭൂമിയിൽ

വൈക്കത്തെ ഇളക്കിമറിച്ച് വി.എൻ വാസവൻ: തൊഴിലാളികളുടെ സ്‌നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി വിപ്ലവ ഭൂമിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കത്തെ ഇളക്കിമറിച്ച് ആവേശോജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇടതു മുന്നണി സ്ഥാനാർത്ഥി വി.എൻ വാസവൻ. തൊഴിലാളി പ്രസ്ഥാനത്തിന് വേരോട്ടമുള്ള മണ്ണിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ നിരയാണ് വാസവനെ സ്വീകരിക്കാൻ എത്തിയത്. തിങ്കളാഴ്ച രാവിലെ 8.30 തോട് കൂടി അച്ചിനകം ജംഗ്ഷനിൽ നിന്നും പര്യടനം ആരംഭിച്ചു.


ശാന്തമരിയ ഗ്ലൗസ് ഫാക്ടറി യിലെ അറുപതോളം വരുന്ന തൊഴിലാളി സ്ത്രീകൾ ആവേശകരമായാണ് സ്ഥാനാർത്ഥിയെ വരവേറ്റത് മുതിർന്ന തൊഴിലാളി പങ്കജാക്ഷിയമ്മ സ്ഥാനാർത്ഥി യെ മാലയിട്ട് സ്വീകരിച്ചു . തുടർന്ന് ടി വി പുരത്തെ പറക്കാട്ട് കുളങ്ങര കയർ വ്യവസായ സഹകരണ സംഘം തൊഴിലാളി സ്ത്രീകൾ വരവേറ്റു മുതിർന്ന തൊഴിലാളി ചമ്പക്കുളം മഹിളാ മണിയമ്മ മാലയിട്ട് സ്വീകരിച്ചു. വെച്ചൂർ അച്ചിനകം പള്ളി കുടവെച്ചൂർ പള്ളി സെന്റ്.മേരീസ് പള്ളി ,സെന്റ്.ജോർജ് ആരാധനാലയം ഇടയാഴം ,കൊതവറ സെന്റ്.സേവിയേഴ്സ് കോളേജ് ,സെന്റ്.ഫ്രാൻസിസ് ചർച്ച് ,എന്നിവടങ്ങളിൽ സന്ദർശിച്ചു 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


വൈക്കം സെന്റ്.ഫെറോന പള്ളി പള്ളി വികാരി മധുരം നൽകി സ്വീകരിച്ചു.
വൈക്കം വെൽഫെയർ സെന്റർ വിദ്യാർത്ഥികളും അധ്യാപകരും സ്വീകരിച്ചു.
മീനം മൂന്ന് മഹോത്സവം നടക്കുന്ന ശ്രീ നാരായണ ബാലസുബ്രഹ്മണ്യ ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും സ്ഥാനാർത്ഥി യെ സ്വീകരിച്ചു.
വൈക്കം ഖാദി ഉത്പാദന കേന്ദ്രം ഉദായനാപുരം തൊഴിലാളികളുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു.

അയ്യർ കുളങ്ങര ശ്രീമഹാദേവ കോളേജ് അധ്യാപകരും വിദ്യാർത്ഥികളും എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം നേരേകടവ് ഡി.സി.എസ് മറൈൻ ചെമ്മീൻ ഫാക്ടറി എന്നിവടങ്ങളിൽ സന്ദർശിച്ചു. ഡി. ബി കോളേജ് തലയോലപ്പറമ്പിൽ .എഫ്.ഐ.ഐ യുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണമാണ് വിദ്യാർത്ഥികൾ നൽകിയത്. പാലാംകടവ് പാറയ്ക്കൽ തയ്യൽ യൂണിറ്റ് തൊഴിലാളി സ്ത്രീകളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഐ.എച്ച്.ഡി.പി  കോളനി ,ചെമ്മനംകരി നഴ്സിംഗ് കോളേജ്, മേക്കരയിലെ തൊഴിലാളികൾ ആഞ്ചനെയാ മെഡിറ്റേഷൻ സെന്റർ എന്നിവ സന്ദർശിച്ചു. നീർപാറ അസീസി മൗണ്ട് സ്‌കൂളിലെ ദേശിയ ബധിര കായികമേളയിൽ വിജയികളായ വിദ്യാർതികളേയും അധ്യാപകരെയും അനുമോദിക്കുന്ന ചടങ്ങിലും പങ്കെടുത്ത ശേഷമാണ് തിങ്കളാഴ്ചത്തെ പര്യടന പരിപാടികൾ സമാപിച്ചത്.