video
play-sharp-fill

വോട്ടു ചോദിച്ച് വി എന്‍ വാസവന്‍ പാലയിലുണ്ട്…!

വോട്ടു ചോദിച്ച് വി എന്‍ വാസവന്‍ പാലയിലുണ്ട്…!

Spread the love

സ്വന്തം ലേഖകൻ

പാലാ : കോട്ടയം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍ വോട്ടു ചോദിച്ച് റോഡിലൂടെ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്നത് എവിടെയായിരിക്കും . സംശയം ഒട്ടും വേണ്ട പാലായില്‍.
അതെന്താ ഫുള്‍ ടൈം പാലാ കേന്ദ്രീകരിച്ചിരിക്കുകയാണോ എന്നാണോ,
ഏയ് അല്ല
പാലാ കൊട്ടാരമറ്റം സന്തോംകോംപ്‌ളക്‌സിനുമുന്നില്‍ ഒരു ഓട്ടോറിക്ഷയാണ് യാത്രക്കാരോടെല്ലാം വോട്ടു ചോദിക്കുന്നത്.
പതിനാല് വര്‍ഷമായി പാലായില്‍ ഓട്ടോഡൈവറായ കടപ്പാട്ടൂര്‍ കല്ലിടിക്കാനിയില്‍ കെ എസ് ദിലീപ് തന്റെ വണ്ടിയുടെ പേര് വി എന്‍ വാസവന്‍ എന്നാക്കി മാറ്റിയിരിക്കുകയാണ്. വണ്ടിയില്‍ കയറുന്നവരോട് തന്റെ ഇഷ്ട സ്ഥാനാര്‍ത്ഥിയുടെ വിശേഷങ്ങള്‍ പറഞ്ഞ് വോട്ട് ഉറപ്പിച്ചേ ദിലീപ് യാത്ര അവസാനിപ്പിക്കൂ.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് പാലാ നിയോജക് മണ്ഡലം കണ്‍വന്‍ഷന്‍ നടന്ന ദിവസമാണ് ദിലീപ് തന്റെ വണ്ടിയുടെ പേരുമാറ്റിയത്. അന്നുമുതല്‍ തുടങ്ങിയതാണ് വോട്ടു തേടിയുള്ള യാത്ര. സ്‌കൂള്‍ ജീവനക്കാരിയായ സുചിത്രയാണ് ഭാര്യ, ദേവനന്ദും , ദേവജിത്തും മക്കളാണ്.
കഴിഞ്ഞ ദിവസം പാലയില്‍ പ്രചരണത്തിനെത്തിയസ്ഥാനാര്‍ത്ഥി ദിലീപിന്റെ വണ്ടിയുടെ വിശേഷം അറിഞ്ഞ് കാണാന്‍ നേരിട്ട് എത്തിയിരുന്നു.