video
play-sharp-fill

ചരിത്രമുറങ്ങുന്ന വൈക്കത്ത് ഹൃദയപക്ഷമായി വി.എൻ വാസവൻ

ചരിത്രമുറങ്ങുന്ന വൈക്കത്ത് ഹൃദയപക്ഷമായി വി.എൻ വാസവൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചരിത്ര ഭൂരിപക്ഷം ഉറപ്പിച്ച് സ്വീകരണ കേന്ദ്രങ്ങളിലേയ്ക്ക് ജനപ്രവാഹം ,വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറ പെരുന്തുരുത്തിൽ നന്നായിരുന്നു വി.എൻ വാസവന്റെ ഇന്നലത്തെ വാഹന പര്യടനത്തിന് തുടക്കം ,നാടിന് ഉത്സവഛായ പകർന്ന സ്വീകരണമൊരുക്കി നാട്ടുകാർ ,കർഷകരും ,കർഷക തൊഴിലാളികളും അടങ്ങുന്ന പടിഞ്ഞാറൻ മേഖല എവിടെയും സ്ഥാനാർത്ഥിയെ നെഞ്ചേറ്റുന്ന കാഴ്ച ,കാർഷിക വിഭവങ്ങൾ കൈമാറിയും ,സ്നേഹം പങ്ക് വെച്ചും ജനകൂട്ടം ,കുടുംബാംഗത്തിലൊരാളായി കണക്കാക്കുന്ന നേതാവാണ് വി.എൻ.വിയെന്ന് നാട്ടുകാർ ,തലയോലപറമ്പ് ടൗണിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നാട്ടുകാർ സ്ഥാനാർത്ഥിയെ വരവേറ്റ് ,പ്രളയകാലത്തെ രക്ഷകനെ മറക്കാനാവില്ലെന്ന് മുദ്രാവാക്യങ്ങളിലൂടെ വ്യക്തമാക്കി നാട്ടുകാർ ,എന്നും ഒപ്പമുണ്ടാവുമെന്ന മറുപടിയ്ക്ക് ഞങ്ങൾക്കറിയാം കൂടെ ഉണ്ട് ഞങ്ങൾ എന്ന് നാട്ടുകാരുടെ മറുപടി ,മറവൻ തുരുത്ത്, ചെമ്പ് പഞ്ചായത്തുകളിൽ ജനസഹസ്രങ്ങൾ ആണ് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർത്ഥിയെ വരവേറ്റത് ,പുതു വസ്ത്രങ്ങളും ,കാർഷികവിഭവങ്ങളും ,കണിക്കൊന്ന പൂക്കളും ,കണിവെള്ളരിയുമൊക്കെ ഒരുക്കി ഗംഭീര സ്വീകരണം ,സന്ധ്യ മയങ്ങിയതോടെ സ്വീകരണ കേന്ദ്രങ്ങളിൽ മൺ ചിരാതുകൾ മിഴി തുറന്നു ദീപപ്രഭയിൽ നാടിളകിയ സ്വീകരണം ,രാത്രി വൈകി പര്യടനം അവസാനിക്കുമ്പോൾവൈക്കത്തിന്റെ മനസ്സ് കൂടുതൽ വ്യക്തം ,നാടിന്റെ നന്മയെ നെഞ്ചേറ്റിയിരിക്കുന്നു വൈക്കം .