video
play-sharp-fill
ജന്മനാട്ടിൽ ആവേശ സ്വീകരണം ഏറ്റുവാങ്ങി വാസവൻ: അഭിമാനമായ റബ്‌കോ ഫാക്ടറിയിൽ സന്ദർശനം നടത്തി

ജന്മനാട്ടിൽ ആവേശ സ്വീകരണം ഏറ്റുവാങ്ങി വാസവൻ: അഭിമാനമായ റബ്‌കോ ഫാക്ടറിയിൽ സന്ദർശനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: പാലായിലെ പാലാഴിയുടെ തറക്കല്ല് പോലെയാകുമോ എന്നു പരിഹസിച്ചവർക്ക് നൽകിയ മറുപടിയാണ് 21 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ പാമ്പാടിയിലെ റബ്‌കോ   ഫാക്ടറിയെന്ന് വി എൻ വാസവൻ. റബ്‌കോ ഫാക്ടറി ജീവനക്കാരും ഉദ്യോഗസ്ഥരും നൽകിയ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

rubco factorykku mumbil jeevanakar ldf sthanarthi v n vasavane sweekarichappol

2001ലാണ് പാമ്പാടിയിലെ  റബ് കോ മെത്ത ഫാക്ടറി കമ്മീഷൻ ചെയ്തത്. തറക്കല്ലിട്ടപ്പോൾ മുതൽ ഒട്ടനവധി ആളുകൾ ആശങ്ക പ്രകടിപ്പിച്ചു. പാലാഴി ടയേഴ്‌സിന് തറക്കല്ലിട്ടശേഷം നിർമ്മാണം നടത്താതെ കാടുകയറി കിടക്കുന്നതായിരുന്നു അവരുടെയെല്ലാം മനസ്സിലുണ്ടായിരുന്ന ചിന്ത. സമയബന്ധിതമായി നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കി കമ്മീഷൻ ചെയ്തു  300 പേർക്ക് പ്രത്യക്ഷമായും 100 പേർക്ക് പരോക്ഷമായും ജോലി നൽകുന്ന ഈ സ്ഥാപനം   കോട്ടയം ജില്ലയിലെ ഏറ്റവും വലിയ റബ്ബർ അധിഷ്ഠിത വ്യവസായമാണ്.       

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

puthuppally mandalathile voter mare kanan ldf sthanarthi v n vasavan pampadyil ethiyappol ponkunnam varkeyude makan johny sweekarikkunnu.

                                           വിദേശരാജ്യങ്ങളിലേക്ക് വരെ ഇവിടെ ഉത്പാദിപ്പിക്കുന്ന മെത്തകൾ ഇപ്പോൾ കയറ്റി അയയ്ക്കുന്നുണ്ട് . സിയാൻ മോഡൽ റബർ ശേഖരണവും ഉൽപ്പന്നങ്ങളുടെ വിപണനവും നടപ്പിലാക്കാൻ സംസ്ഥാന ഗവൺമെന്റ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു ഇത് റബർ കർഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് .മറ്റ് എവിടെ ലഭിക്കുന്നതിലും വലിയ സന്തോഷം നൽകുന്നതാണ് റബ്കായിലെ ജീവനക്കാരുടെ സ്വീകരണമെന്നും അദ്ദേഹം പറഞ്ഞു.വാസവന്റെ ചിത്രങ്ങൾ പതിച്ച പ്ലക്കാർഡുകളും ആയിട്ടായിരുന്നു സ്വീകരണം. ബാറ്ററി ജനറൽ മാനേജർ എ മോഹന കൃഷ്ണൻ  റബ്‌കോ എംപ്ലോയിസ് യൂണിയൻ സെക്രട്ടറി ഐസക്. പ്രസിഡണ്ട് സാം കെ വർഗീസ്. സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. പഠനത്തിൻറെ ഭാഗമായി റബ്‌കോ ഫാക്ടറിയിൽ എത്തിയ കാരിത്താസ് ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനികളും സ്വീകരണത്തിൽ പങ്കുചേർന്നു.
എസ്.എം.ഇ ക്യാമ്പസിൽ മാലയിട്ട്  വിദ്യാർത്ഥികൾ വാസവനെ സ്വീകരിച്ചു. കോളേജ് പ്രിൻസിപ്പൽ കൃഷ്ണകുമാറിനെ നേതൃത്വത്തിൽ അധ്യാപകരും ഒപ്പമുണ്ടായിരുന്നു. നേഴ്‌സിങ് കോളേജിൽ എത്തിയപ്പോൾ പ്രിൻസിപ്പൽ ആർ പുഷ്പയുടെ നേതൃത്വത്തിൽ  അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.പയ്യപ്പാടി ഐഎച്ച്ആർഡി കോളേജിൽ ചെയർമാൻ അമലിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ  സ്വീകരണം ഒരുക്കിയത്.