video
play-sharp-fill

Monday, May 19, 2025
HomeCrimeവണ്ടിപെരിയാറിലെ പെൺകുട്ടിയുടെ മരണം കൊലപാതകമായത് സി.ഐയുടെ കൃത്യമായ ഇടപെടൽ മൂലം; കഴുത്തിൽ ഷാൾ...

വണ്ടിപെരിയാറിലെ പെൺകുട്ടിയുടെ മരണം കൊലപാതകമായത് സി.ഐയുടെ കൃത്യമായ ഇടപെടൽ മൂലം; കഴുത്തിൽ ഷാൾ കുരുങ്ങി അബദ്ധത്തിൽ മരണമടഞ്ഞതെന്ന് നാട്ടുകാർ കരുതിയ സംഭവം കൊലപാതകമായതോടെ ഞെട്ടിവിറച്ച് വണ്ടിപ്പെരിയാർ; കേരളാ പോലീസിന് അഭിമാനമായി വണ്ടൻപതാലുകാരനായ സി. ഐ. റ്റി ഡി സുനിൽ കുമാർ

Spread the love

സ്വന്തം ലേഖകൻ

പെരിയാർ: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരി പെണ്‍കുട്ടിയെ നിഷ്കരുണം പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അര്‍ജ്ജുനെ കുടുക്കിയതിന് സി ഐ , റ്റി ഡി സുനിൽകുമാറെന്ന അന്വേഷണ ഉദ്യോഗസ്ഥൻ്റെ മികവ് .

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോൾ തന്നെ ആത്മഹത്യ അല്ലന്നും, കൊലപാതകമെന്നും സുനിൽ കുമാറിന് ബോധ്യമായി.തുടർന്ന് ജില്ലാ പോലിസ് മേധാവി കറുപ്പുസ്വാമി, അഡീഷണൽ എസ് പി. എസ് സുരേഷ് കുമാർ, ഡിവൈഎസ്പിമാരായ ലാൽജി, സനൽകുമാർ, സിഐ റ്റി ഡി സുനിൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 17 അംഗ പോലീസ് സംഘം പഴുതടച്ചുകൊണ്ട് കൃത്യമായ അന്വേഷണം നടത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടെയാണ് കളിക്കിടയില്‍ അബദ്ധത്തില്‍ ഉണ്ടായ മരണമെന്ന് ബന്ധുക്കളും നാട്ടുകാരും കരുതിയ സംഭവം അതിക്രൂര കൊലപാതകമാണെന്ന് തെളിഞ്ഞത്.

എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു കഴിഞ്ഞ 30ന് കുട്ടിയെ കണ്ടെത്തിയത്. എസ്റ്റേറ്റ് തൊഴിലാളി ലയത്തില്‍ ആറു വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി എന്ന സംഭവം അറിഞ്ഞാണ് വണ്ടിപ്പെരിയാർ‍ സിഐ റ്റി ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. കയറ് കഴുത്തില്‍ മുറുകിയ മൃതദേഹം കണ്ടമാത്രയില്‍ തന്നെ സിഐക്കും സംഘവും കൊലപാതകമാണെന്നുറപ്പിച്ചു.

കൊല്ലപ്പെട്ട പെണ്‍കുട്ടി കഴുത്തില്‍ ഷാള്‍ ഇട്ടു നടക്കുന്നതും ഊഞ്ഞാല്‍ ആടുന്നതുമൊക്കെ പതിവാണ്. അതുകൊണ്ട് അത്തരത്തില്‍ കളിക്കുന്നതിനിടെ അപകടം ഉണ്ടായി കുരുക്കു മുറുകി മരിച്ചുവെന്നായിരുന്നു ലയത്തിലുള്ളവര്‍ കരുതിയത്.

എന്നാല്‍, കഴുത്തില്‍ കയറു മുറുകിയ രീതിയും അതിന്റെ പൊസിഷനും കണ്ട സിഐ സുനില്‍കുമാറിന് സംഭവം അബദ്ധത്തില്‍ സംഭവിച്ചത് അല്ലെന്ന് ബോധ്യമായി.

മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് ലയത്തില്‍ ഒളിഞ്ഞിരിക്കുന്ന കൊലയാളിയെ പൊലീസ് തിരയാന്‍ ആരംഭിച്ചതും. ഇന്‍ക്വസ്റ്റ് നടത്തവേ പെണ്‍കുട്ടിയുടെ ദേഹത്ത് നഖക്ഷതങ്ങളും ചെറിയപാടുകളും കണ്ടിരുന്നു.

കഴുത്തിലും വയറിന്റെ വലതു ഭാഗത്തും ജനനേന്ദ്രിയത്തിന്റെ ഭാഗത്തുമായിരുന്നു മുറിപ്പാടുകള്‍ കണ്ടത്. ഇതോടെ കൊലപാതകമെന്ന് ഉറപ്പിച്ചു. ഇന്‍ക്വസ്റ്റില്‍ ശ്രദ്ധയില്‍പെട്ട കാര്യങ്ങള്‍ പൊലീസ് സംഘം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ഡോക്ടറോടും പറഞ്ഞു.

ഇതിനിലെ കൊലയാളിയെ കണ്ടെത്താന്‍ പൊലീസ് സംഘം അന്വേഷണം തുടങ്ങിയിരുന്നു. ഇരുനൂറോളം പേരെ ആദ്യ ദിവസം തന്നെ ചോദ്യം ചെയ്തു. കൊലപാതകമാണ് നടന്നതെന്ന് ഉറപ്പിച്ചതോടെ പൊലീസ് ഉന്നതരും സ്ഥലത്തെത്തി.

ഇടുക്കി എസ്‌പി ആര്‍ കറുപ്പുസ്വാമി, അഡീഷണൽ എസ്പി. എസ് സുരേഷ് കുമാർ, പീരുമേട് ഡിവൈഎസ്‌പിയായിരുന്നു കെ ലാല്‍ജി, പിന്നീട് എത്തിയ ഡിവൈഎസ്‌പി സനല്‍കുമാര്‍ സിജി, എസ്‌ഐമാരായ
ജമാലുദ്ദീന്‍, മുരളീധരൻ, ഷിബു, ജോയി, എ എസ് ഐമാരായ, സുനിൽ, മഹേന്ദ്രൻ, സി പി ഒ മാരായ രഞ്ജിത്, അഷറഫ്, മുഹമ്മദ് ഷാ, ഷിജു, സുധി, ജോജി, ഷിമാൽ എന്നിവരുൾപ്പെട്ട ടീം പഴുതുകളടച്ച് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചതോടെ മണിക്കൂറുകൾക്കകം പ്രതി പിടിയിലായി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നും ബോധ്യതമായി. ഇടുക്കി മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടന്നത്. ഇതോടെ കുടുംബവുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്റെ അടുത്ത സുഹൃത്തായിരുന്നു അര്‍ജ്ജുന്‍. ഇയാള്‍ അടക്കം നാലംഗ യുവാക്കളുടെ സംഘം ലയത്തില്‍ സുഹൃത്തുക്കളായി ഉണ്ടായി.

പെണ്‍കുട്ടിയുടെ ബോഡി അഴിച്ചപ്പോള്‍ അടക്കം കരഞ്ഞു നിലവിളിച്ചത് അര്‍ജ്ജുനായിരുന്നു. അപ്പോള്‍ തന്നെ പൊലീസ് സംശയം അര്‍ജ്ജുനില്‍ വീണു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനാണ് അതിക്രൂര പീഡന കൊലാപാതകത്തെ കുറിച്ചുള്ള ചുരുള്‍ അഴിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോഴും കടന്നു ചെല്ലുന്നതിനുള്ള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണം നടത്തിയത്.

മരണം ഉറപ്പു വരുത്തിയശേഷം മുന്‍വശത്തെ കതക് അടച്ചിട്ടു. തുടര്‍ന്ന് ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നു. മൂന്നു മണിയോടെ കുട്ടിയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോള്‍ ആണ് സംഭവം കണ്ടത്. വീട്ടില്‍നിന്നു നിലവിളി ഉയര്‍ന്നതിനു പിന്നാലെ ഇവിടേക്ക് ഓടി എത്തിയവരുടെ കൂട്ടത്തില്‍ അര്‍ജുനും ഉണ്ടായിരുന്നു.

മരണ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അര്‍ജുന്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേര്‍പാടില്‍ മനംനൊന്ത് വിലപിച്ചതും പൊലീസ് നോട്ടു ചെയ്തു. കളിക്കുന്നതിനിടെ കുരുങ്ങി മരിച്ചെന്ന പ്രചരണം നടത്തിയതും അര്‍ജ്ജുനായിരുന്നു.

30ന് പകല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അര്‍ജുന്‍ സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ചു ലയത്തിലെ മുറിയില്‍ കയറിയത്. ഈ സമയം കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ ഇയാളുടെ സുഹൃത്തുക്കള്‍ പുറത്ത് പോയിരുന്നു.

ക്രൂരമായ പീഡത്തിനിടെ പെണ്‍കുട്ടി ബോധരഹിതയായി വീണു. എന്നാല്‍ കുട്ടി മരിച്ചു എന്നു കരുതിയ അര്‍ജുന്‍ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ കെട്ടിത്തൂക്കുകയാണ് ഉണ്ടായത്.

നാട്ടില്‍ ജനകീയ പരിവേഷത്തില്‍ ആണ് അര്‍ജുന്‍ വിലസിയിരുന്നത്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍നിന്നു എത്തിയ ബന്ധുക്കള്‍ക്ക് ഭക്ഷണം തയാറാക്കുന്നതിനും വെള്ളം എത്തിക്കുന്നതിനുമെല്ലാം അര്‍ജുന്‍ നേതൃത്വം നല്‍കി.

സംസ്‌കാര ചടങ്ങിനിടെ പെണ്‍കുട്ടിയുടെ വേര്‍പാടിന്റെ ദുഃഖം വിളിച്ചുപറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു. കുട്ടിയുടെ മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്ത ഇയാളെ ഇതിനു പിന്നാലെയാണ് സി ഐ സുനില്‍ കുമാറും സംഘം കസ്റ്റഡിയില്‍ എടുത്തതും.

കേസ് അന്വേഷണത്തില്‍ ഒരു കണ്ണിയും വിട്ടുപോകാതെ നടത്തിയ പഴുതടച്ച അന്വേഷണമാണ് ഈ കേസ് തെളിയിക്കാന്‍ ഇടയാക്കിയത്. മുൻപ് എസ്റ്റേറ്റ് തൊഴിലാളിയായ വിജയമ്മയെ കൊലപ്പെടുത്തിയ കേസ് അടക്കമുള്ള കൊലാപാതകങ്ങള്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് തെളിയിക്കുകയുണ്ടായി. കുറ്റാന്വേഷകന്‍ എന്ന നിലയില്‍ മികച്ച പേരെടുക്കാന്‍ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ സി ഐ. റ്റി ഡി സുനില്‍കുമാറിന് സാധിച്ചിട്ടുണ്ട്.

മുൻപ് എരുമേലി ,പെരുവന്താനം, മണിമല സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നപ്പോഴും നിരവധി കേസുകൾ തെളിയിച്ചു.

വണ്ടിപ്പെരിയാറില കൊലയാളിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും 90 ദിവസത്തിനകം കുറ്റപത്രം നല്കി പ്രതി ജയിലിൽ കിടന്ന് തന്നെ വിചാരണ നേരിടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സുനിൽകുമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments