ഏറ്റുമാനൂർ എൽഡിഎഫ് സ്ഥാനാർഥി വി.എൻ വാസവൻ്റെ വിജയത്തിനായി നാട്ടിൻ പുറങ്ങളിൽ കുടുംബ യോഗങ്ങൾ ചേർന്നു

Spread the love

ഏറ്റുമാനൂർ:എൽഡിഎഫ് സ്ഥാനാർഥി വി.എൻ വാസവൻ്റെ വിജയത്തിനായി നാട്ടിൻ പുറങ്ങളിൽ കുടുംബങ്ങൾ ഒത്തുചേർന്നു. നാട്ടിൽ നടപ്പിലാക്കിയ വികസനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കുടുംബയോഗങ്ങളിൽ ചർച്ച ചെയ്തു.

video
play-sharp-fill

 

സർക്കാരിൻ്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ സാധാരക്കാർ തികഞ്ഞ ആത്മാർത്ഥതയോടെയാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്. കുടുംബയോഗങ്ങളിൽ സ്ഥാനാർഥിയും പങ്കെടുത്തത് ആവേശം ഇരട്ടിച്ചു.

നീണ്ടൂർ അതിരമ്പുഴ മേഖലകളിൽ പത്തോളം കുടുംബയോഗങ്ങളിലാണ് സ്ഥാനാർത്ഥി പങ്കെടുത്തത്. ഉജ്വല സ്വീകരണങ്ങളായിരുന്നു സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എണ്ണമറ്റ വികസനങ്ങൾ സ്ഥാനാർഥി യോഗങ്ങളിൽ വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമലഗിരി ബി.കെ കോളേജ് മഠത്തിലെ അമ്മമാരെ വി.എൻ വാസവൻ സന്ദർശിച്ചു. മാന്നാനം കാത്തലിക് സമാജം ക്ലബ്ബിൻ്റെ നേതൃത്വത്തിലുള്ള സ്വീകരണത്തിൽ പങ്കെടുത്തു. ആർപ്പൂക്കര അസീസി ഭവനിലും നവജീവൻ ട്രസ്റ്റിലും സന്ദർശനം നടത്തി.

നവജീവൻ ട്രസ്റ്റി പി യു തോമസുമായി സൗഹൃദം പുതുക്കി. നടനും സുഹൃത്തുമായ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി. വില്ലൂന്നി സെൻ്റ് ജോസഫൈൻ കോൺവെൻ്റും സതീർത്ഥ്യ സ്പെഷൽ സ്കൂളും സന്ദർശിച്ചു. വൈകിട്ടോടെ കുടുംബ യോഗങ്ങളിൽ സജീവമായി.