വിദ്യാഭ്യാസവിപ്ലവം എംഇഎസിന്റെ പങ്ക് നിഷേധിക്കാനാകില്ല;വിദ്യാഭ്യാസരംഗത്ത് അംഗീകാരം നേടുന്നവരെ ആദരിക്കുന്നത് സംസ്കാരത്തിന്റെ ഭാഗം കൂടിയാണെന്ന് മന്ത്രി വി.എൻ വാസവൻ എംഇഎസ് കോട്ടയം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് അവാർഡ് മന്ത്രി ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: ഉന്നത വിദ്യാഭ്യാസത്തിനുൾപ്പടെ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്നതിൽ മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകില്ലെന്നും അതോടൊപ്പം ജീവകാരുണ്യ, സാമൂഹ്യ, സാംസ്കാരിക മേഖലയിലും അവർ മുന്നിൽതന്നെയാണെന്നും മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസരംഗത്ത് അംഗീകാരം നേടുന്നവരെ ആദരിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഇഎസ് കോട്ടയം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസ്സ് ക്ലബ്‌ ഓഡിറ്റോറിയത്തിൽ നടന്ന മെറിറ്റ് അവാർഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

താലൂക്ക് തലത്തിൽ റാങ്കുകൾ നേടിയവർക്കും, ഖുർആൻ മനഃപാഠമാക്കിയവർക്കും, പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയവർക്കുമുള്ള അവാർഡ് വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലൂക്ക് പ്രസിഡന്റ്‌ ഹാഷിം ചേരിക്കലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണവും മുനിസിപ്പൽ വൈസ് ചെയർമാൻ ബി ഗോപകുമാർ ലഹരി വിരുദ്ധ സന്ദേശവും നൽകി.എം ഇ എസ് സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മജീദ് വട്ടക്കയം, ജില്ലാ പ്രസിഡന്റ്‌ ടി എസ് റഷീദ്, സെക്രട്ടറി സക്കീർ കട്ടുപ്പാറ, ട്രഷറർ പി പി മുഹമ്മദ്‌ കുട്ടി, എം ജി സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ പ്രൊഫ ഷവാസ് ഷെരീഫ് എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.

നൗഷാദ് പനച്ചിമൂട്ടിൽ, ഡോ:കോയാക്കുട്ടി, ഡോ:എം ഹനീഫ്, കെ എഛ് റിയാസ്, കെ എ നൂറുദ്ധീൻ മേത്തർ, കെ എ അബ്ദുൽ അസീസ്, ബിസ്മി ഷാഹുൽ എന്നിവർ പ്രസംഗിച്ചു