ഏറ്റുമാനൂരിൽ വി.എൻ വാസവന്റെ വിജയത്തിനായി മേളപ്പെരുപ്പം തീർത്ത് കൊട്ടിക്കയറി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും;മ​​ട്ട​​ന്നൂ​​ർ ശ​​ങ്ക​​ര​​ൻ​​കു​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​യെ ഷാ​​ൾ അ​​ണി​​യി​​ച്ചു സ്വീ​​ക​​രി​​ച്ചു;കലാകാരൻമാർക്ക് വേണ്ടിയും കലയ്ക്കുവേണ്ടിയും കാര്യങ്ങൾ നിർവ്വഹിക്കാൻ സമർപ്പണമനസുള്ള പൊതുപ്രവർത്തകനാണ് വി.എൻ വാസവനെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ

Spread the love

ഏറ്റുമാനൂർ : മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും ചേർന്ന് തീർത്ത മേളപ്പെരുക്കം അക്ഷരാർത്ഥത്തിൽ ഏറ്റുമാനൂരിൽ വി.എൻ വാസവന്റെ വിജയമുറപ്പിക്കുന്ന താളപ്പെരുക്കമായി മാറി.

video
play-sharp-fill

അസ്തമന സൂര്യനെ സാക്ഷിനിർത്തി തായമ്പകയിലൂടെയും മേളത്തിലൂടെയും വിസ്മയകരമായ പ്രകടനത്തിലെ ഇടതുമുന്നണിയുടെ വിജയ സന്ദേശം ജനങ്ങളിലെക്ക് പകർന്നു നൽകി.

പേരൂർ ജംഗ്ഷനിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ ഒരുക്കിയ വേദിയിലാണ് മലയാള താളസമ്പ്രദായത്തിന്റെ താരചക്രവർത്തിയായ മട്ടന്നൂർ ശങ്കരൻകുട്ടി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെണ്ടകൊണ്ട് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച കലാകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല .മന്ത്രിയുമായുള്ള അത്മബന്ധംകൊണ്ടാണ് അദ്ദേഹം ഏറ്റുമാനൂരിൽ എത്തിയത്.

കലാകാരൻമാർക്ക് വേണ്ടിയും കലയ്ക്കുവേണ്ടിയും കാര്യങ്ങൾ നിർവ്വഹിക്കാൻ സമർപ്പണമനസുള്ള പൊതുപ്രവർത്തകനാണ് വി.എൻ വാസവൻ അതുകൊണ്ടാണ് എറ്റുമാനൂരിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.