
കണ്ണൂർ : ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് അടുത്ത സര്‍ക്കാരിന്റെ തലയിലിടാനാണെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മന്ത്രി വി.എന്‍. വാസവന്റെ മറുപടി. ചെന്നിത്തല പ്രയാസപ്പെടേണ്ടതില്ലെന്നും എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽവരുമെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷം നല്ലതിനെ പിന്തുണയ്ക്കണമെന്നും മന്ത്രി പറഞ്ഞു
പെൻഷൻ കൈക്കൂലി ആണെന്നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് കെ.സി. വേണുഗോപാൽ പറഞ്ഞത്. വാസ്തവത്തിൽ പെൻഷനേഴ്സിനെ അപമാനിക്കുകയാണ് ചെയ്തത്. രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറണമെന്ന് ആദ്യത്തെ ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചു. അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകാൻ പോകുകയാണ്.
ഒരു തവണ മാത്രമാണ് യുഡിഎഫ് സർക്കാർ പെൻഷൻ വർധിപ്പിച്ചത്. ബാക്കി എല്ലാ തവണയും പെൻഷൻ വർധിപ്പിച്ചത് എൽഡിഎഫ് സർക്കാരാണ്. യുഡിഎഫ് കാലത്തെ 18 മാസത്തെ മുഴുവൻ കുടിശികയും കൊടുത്തു തീർത്തു. പുതുവെള്ളത്തിൽ ഊത്തമീനുകൾ തുള്ളിച്ചാടിക്കളിക്കുന്നതുപോലെയാണ് പെൻഷനേഴ്സിന്റെ പ്രതികരണമെല്ലാം വന്നിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കുമെന്നു പറഞ്ഞു. അതെന്താണ് നടപ്പാക്കാത്തതെന്നു പ്രതിപക്ഷം പലവട്ടം ചോദിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോൾ അതും നടപ്പാക്കി. ഇപ്പോൾ പ്രതിപക്ഷം അതിനെതിരെ വിമർശനം ഉന്നയിക്കുന്നു. സർക്കാരിനെ അഭിനന്ദിക്കുന്നതിനു പകരം അപമാനിക്കാൻ ശ്രമിക്കുകയാണ്



