അയ്യപ്പസം​ഗമം വൻ വിജയം;പ്രതീക്ഷച്ചതിൽ കൂടുതൽ പങ്കാളിത്തം; ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് 4126 പേർ;ദേവസ്വം മന്ത്രി

Spread the love

പത്തനംതിട്ട:ആ​ഗോള അയ്യപ്പസം​ഗമത്തിൽ പ്രതീക്ഷച്ചതിൽ വൻ ജനപങ്കാളിത്തമെന്ന്
ദേവസ്വം മന്ത്രി വിഎൻ വാസവൻ. 4126 പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 2125 പേർ കേരളത്തിന് പുറത്തുനിന്നും എത്തിയവരാണ്. ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ളവരാണ് കൂടുതലുള്ളത്. വിദേശത്തുനിന്നും 182 പേരെത്തി.

video
play-sharp-fill

ഇതിൽ ശ്രീലങ്കയിൽ നിന്നുള്ളവരാണ് കൂടുതൽ. സം​ഗമത്തിൽ പങ്കെടുത്ത 1819 പേർ കേരളത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും 28ഓളം സംഘടനകളും അയ്യപ്പസം​ഗമത്തിൽ പങ്കെടുത്തെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു

ഒരു പരാതിയും ഇല്ലാതെയാണ് അയ്യപ്പ സം​ഗമം നടത്തിയത്. ചർച്ചകളിൽ ഒരു കൗണ്ടറിലെ മാത്രം എണ്ണമെടുത്ത് തെറ്റായ സംഖ്യ നൽകി. സം​ഗമത്തിൽ നിന്നും ശബരിമല വികസനത്തിന് ലഭിച്ച നിർദേശങ്ങൾ നടപ്പാക്കുന്നതിനായി 18 അം​ഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പോൺസർമാർ പലരും വന്നു. ധാരണയാക്കിയ ശേഷം അറിയിക്കാം എന്ന് പറഞ്ഞെന്നും മന്ത്രി പറഞ്ഞു. കൂ‌ടാതെ ഒക്ടോബറിൽ രാഷ്ട്രപതി ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഏതുസമയത്തും സജ്ജമാണെന്ന് രാഷ്ട്രപതി ഭവനെ തിരികെ അറിയിച്ചതായും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.