91-ാമത് ശിവഗിരി തീര്‍ത്ഥാടനം ; സമൂഹത്തില്‍ നിലനിന്നിരുന്ന സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ കാവ്യഭാവനയിലൂടെ ആഞ്ഞടിച്ച കുമാരനാശാനെ സ്മരിച്ചുകൊണ്ട് കവിത ആലപിച്ച് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍
സ്വന്തം ലേഖകൻ
വര്‍ക്കല: 91-ാമത് തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന വേദിയില്‍ കുമാരനാശാന്റെ കവിത ആലപിച്ച് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍. സമൂഹത്തില്‍ നിലനിന്നിരുന്ന സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ കാവ്യഭാവനയിലൂടെ ആഞ്ഞടിച്ച കുമാരനാശാനെ സ്മരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ കവിതാലാപനം. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതിയിലെ വരികളാണ് മന്ത്രി ആലപിച്ചത്.
ഗുരുദേവന്റെ ദര്‍ശനങ്ങളെല്ലാംതന്നെ യുക്തിഭദ്രമായിരുന്നുവെന്നും അത്തരം ദര്‍ശനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം വര്‍ത്തമാനകാലത്തിലും പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാഭ്യാസം, കൃഷി, ശാസ്ത്രം, വ്യവസായം, ആരോഗ്യം, ശുചിത്വം തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളെയും സ്പര്‍ശിക്കുന്ന ദര്‍ശനങ്ങളായിരുന്നു ഗുരുദേവന്‍ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Third Eye News Live
0