
കോട്ടയം: മഞ്ചാടിക്കരിയുടെ മണ്ണിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കമിട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി വി. എൻ. വാസവൻ. ജനപിന്തുണയും വികസന നേട്ടങ്ങളും മുൻനിർത്തിയുള്ള പര്യടനത്തിന് തുടക്കമായത് അഞ്ച് വർഷം മുൻപ് ആരംഭിച്ച അതേ വേദിയിലായിരുന്നു.
പ്രദേശത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ കലുങ്കും റോഡും അനുവദിച്ച ജനപ്രതിനിധിയെ നാട്ടുകാർ സ്നേഹാദരവോടെ വരവേറ്റു. ജീപ്പിൽ എത്തിയ വാസവനെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളും രാവിലെ മുതൽ കാത്തുനിന്നത് ശ്രദ്ധേയമായി.
ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ.ഐ. കുഞ്ഞച്ചന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി. ബിനു പര്യടനം ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വികസന മാറ്റങ്ങൾ നേരിട്ട് അനുഭവിച്ച ജനങ്ങൾ ഈ തിരഞ്ഞെടുപ്പിലും പിന്തുണ നൽകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വീകരണത്തിന് മറുപടിയായി സംസാരിച്ച വി. എൻ. വാസവൻ, മഞ്ചാടിക്കരിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ കാലയളവിൽ 2.39 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. പാലം, റോഡ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പര്യടനത്തിനിടയിൽ വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ സ്വമേധയാ ഒരുക്കിയ സ്വീകരണങ്ങൾ ആവേശം കൂട്ടി. കണിക്കൊന്ന പൂക്കളുമായി വീടുകളുടെ മുന്നിൽ കാത്തുനിന്ന സ്ത്രീകളും കുട്ടികളും സ്ഥാനാർത്ഥിയെ വരവേറ്റു. മുദ്രാവാക്യങ്ങളുമായി പ്രവർത്തകരും ഇരുചക്രവാഹനങ്ങളിൽ പര്യടനത്തോടൊപ്പം നീങ്ങി.
കൈപ്പുഴമുട്ട്, കുമരകം, ആയ്മനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ശ്രദ്ധേയമായിരുന്നു. ചൂടിനെ അവഗണിച്ച് വിവിധ കേന്ദ്രങ്ങളിലുണ്ടായ ശക്തമായ ജനപങ്കാളിത്തം, മണ്ഡലത്തിൽ വാസവനോടുള്ള പിന്തുണ ശക്തമാണെന്ന് സൂചിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.



