എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം കോട്ടയത്ത് ; തിരുനക്കര മൈതാനിയിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കോട്ടയം തിരുനക്കരയിൽ എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം നടന്നു. ജില്ലാ പൊതു സമ്മേളനത്തിനു മുന്നോടിയായി വർണാഭമായ റാലിയും നടന്നു. വാരാഘോഷത്തിന്റെ ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.

സഹകരണ മേഖലയ്ക്ക് എതിരായി ആർബിഐ,കേന്ദ്രസർക്കാർ എന്നിവർ നിലപാടെടുത്തപ്പോഴും അതിനെയെല്ലാം അതിജീവിക്കുവാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ ഫിലിപ്പ് കൂഴിക്കുളംതുടങ്ങിയവരും സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാരാഘോഷത്തിന്റെ മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും വർണ്ണാഭമായ ഘോഷയാത്രയും തിരുനക്കരയിലേക്ക് സംഘടിപ്പിച്ചിരുന്നു. വിവിധ പുരസ്കാരങ്ങളും മന്ത്രി ചടങ്ങിൽ വച്ച് വിതരണം ചെയ്തു.