video
play-sharp-fill

കരുതലായി കോട്ടയത്തിന്റെ കാവൽമാലാഖ;കല്യാണത്തലേന്ന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വരന് രക്ഷകനായി മന്ത്രി വി എൻ വാസവൻ.ബൈക്ക് അപകടത്തിൽപ്പെട്ട് രക്തം വാർന്ന് ഓടയിൽ കിടന്നിരുന്ന ആദർശിന് രക്ഷകരായത് മന്ത്രിയും സംഘവും

കരുതലായി കോട്ടയത്തിന്റെ കാവൽമാലാഖ;കല്യാണത്തലേന്ന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വരന് രക്ഷകനായി മന്ത്രി വി എൻ വാസവൻ.ബൈക്ക് അപകടത്തിൽപ്പെട്ട് രക്തം വാർന്ന് ഓടയിൽ കിടന്നിരുന്ന ആദർശിന് രക്ഷകരായത് മന്ത്രിയും സംഘവും

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ :കല്യാണത്തലേന്ന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വരന് രക്ഷകനായി മന്ത്രി വി എൻ വാസവൻ. നാളെ കല്യാണചെറുക്കനായി പന്തലിൽ നിൽക്കേണ്ട ആദർശിനെയാണ് ദൗർഭാഗ്യം അപകട രൂപത്തിൽ പരിക്കേൽപ്പിച്ചത്.

ഞായറാഴ്ച രാവിലെ തന്റെ ഓഫീസിലേക്കുള്ള യാത്രാമധ്യേയാണ് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും ഗൺമാനും പൈലറ്റ് വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥരും ഏറ്റുമാനൂർ പേരൂർ റോഡിൽ ആൾക്കൂട്ടം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം നിർത്തിയിറങ്ങിയ മന്ത്രിക്ക് കാണാനായത് ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഓടയിൽ കിടക്കുന്ന യുവാവിനെയാണ്,പ്രദേശത്തുള്ളവർ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നില്ല. യുവാവിന്റെ പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കിയ മന്ത്രി ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു.

വലിയ തോതിൽ രക്തം നഷ്ടപ്പെട്ട യുവാവിനെ പൈലറ്റ് വാഹനത്തിൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നാലെ മന്ത്രിയും ആശുപത്രിയിലെത്തി യുവാവിന് വേണ്ട ചികിത്സ അടിയന്തിരമായി നൽകാനുള്ള നിർദേശങ്ങൾ നൽകി.അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ഏറ്റുമാനൂർ സ്വദേശിയായ ആദർശ് എന്ന യുവാവിന്റെ വിവാഹം നാളെയാണ് നടക്കേണ്ടത്, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.

നേരത്തെയും റോഡപകടങ്ങളിൽ പെട്ടവർക്ക് സാന്ത്വനവും കരുതലുമായി മാറാൻ കോട്ടയത്തിന്റെ ജനകീയനായ മന്ത്രിക്ക് സാധിച്ചിട്ടുണ്ട്. വി എൻ വാസവൻ സി പി ഐ എം കോട്ടയം ജില്ലാ സെക്രട്ടറി ആയിരിക്കെയാണ് സ്വാന്തന പരിചരണ രംഗത്ത് കോട്ടയത്തിന്റെ അഭിമാനമായ ‘അഭയ’ ആരംഭിച്ചത്. മങ്കൊമ്പ് ബസ് അപകടം മുതൽ ചെറുതും വലുതുമായ ഏത് അപകടങ്ങളിലും ജനങ്ങളുടെ രക്ഷയ്ക്കായി കോട്ടയംകാർ ആദ്യം സമീപിക്കുന്ന പൊതുപ്രവർത്തകനാണ് വി എൻ വാസവൻ. പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെ ടോറസ് ലോറിയിൽ നിന്ന് വീണ് വാസവന്റെ നടുവിന് പരിക്ക് പറ്റിയിരുന്നു.

കോട്ടയംകാർ സർവസാധാരണമായി ഉപയോഗിക്കുന്ന ‘പാമ്പിനെ കണ്ടാലും, പോത്ത് വിരണ്ടാലും വാസവൻ ചേട്ടനെ വിളിക്കാം’ എന്ന ചൊല്ല് തന്നെ ഈ ജനകീയ നേതാവ് എത്രത്തോളം ജനങ്ങൾക്കിടയിൽ സ്വീകാര്യനാണെന്നത് തെളിയിക്കുന്നു.