വീണ്ടും മുരളീധരനും മുഖ്യമന്ത്രിയും നേർക്കുനേർ..! കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ എല്ലാവർക്കും വാക്‌സിൻ നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്; നാട്ടുകാരെ തെറ്റിധരിപ്പിക്കരുതെന്നും പിണറായിയോട് വി.മുരളീധരൻ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരനും, മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും തുടരുന്നു. ഇരുവരും തമ്മിൽ സോഷ്യൽ മീഡിയ വഴിയാണ് ഇപ്പോൾ ഏറ്റുമുട്ടുന്നത്. വിഷയമാകട്ടെ കൊവിഡ് വാക്‌സിൻ വിതരണവും. എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ഏറ്റുപിടിച്ചാണ് ഇപ്പോൾ വി.മുരളീധരൻ രംഗത്ത് എത്തിയിരിക്കുന്നത്.

കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം മഹാ അപരാധമാണെന്ന് പറയുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും ഒപ്പം ചേരുന്ന കോൺഗ്രസും ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണ്. കമ്പനികൾ കേന്ദ്രത്തിന് നൽകുന്ന 50 ശതമാനം വാക്‌സിൻ സൗജന്യമായി സംസ്ഥാനങ്ങൾക്ക് തന്നെയാണ് നൽകുന്നത്. ഇതുവരെയുള്ള വാക്‌സിൻ വിതരണത്തിലെ കാര്യക്ഷമതയും രോഗവ്യാപനത്തിൻറെ തോതുമടക്കം വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാവും എന്നു മാത്രമെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഴുവൻ ഡോസും കേന്ദ്രം സൗജന്യമായി നൽകണം എന്ന് വാശിപിടിക്കുന്ന പിണറായി വിജയനോട് ഒരു ചോദ്യം.കേന്ദ്രത്തിൻറെ സൗജന്യം പ്രതീക്ഷിച്ചായിരുന്നോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും അവഗണിച്ച് താങ്കൾ എല്ലാവർക്കും സൗജന്യവാക്‌സിൻ എന്ന് പ്രഖ്യാപിച്ചത്? ഇപ്പോൾ സാമ്പത്തികപരാധീനതയെക്കുറിച്ച് പരാതിപ്പെടുന്ന താങ്കൾ ഇതേ മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിക്കാൻ എത്ര കോടികൾ ഒഴുക്കി എന്ന് കേരളത്തോട് പറയണം.

ആരോഗ്യം സംസ്ഥാനത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് മറക്കരുത്. എന്തായാലും എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

വാക്‌സിൻ നയം,വസ്തുതകൾ…..
കേന്ദ്രത്തിൻറെ പുതിയ വാക്‌സിൻ നയം മഹാ അപരാധമാണെന്ന് പറയുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ഒപ്പം ചേരുന്ന കോൺഗ്രസും ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണ്.
കമ്പനികൾ കേന്ദ്രത്തിന് നൽകുന്ന 50 ശതമാനം വാക്‌സിൻ സംസ്ഥാനങ്ങൾക്ക് തന്നെയാണ് നൽകുന്നത്, സൗജന്യമായി..

ഇതുവരെയുള്ള വാക്‌സിൻ വിതരണത്തിലെ കാര്യക്ഷമതയും രോഗവ്യാപനത്തിൻറെ തോതുമടക്കം വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാവും എന്ന് മാത്രം.
വാക്‌സിൻ ഉൽപാദനം വേഗത്തിലാക്കാൻ 4500 കോടിരൂപയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനുമായി കഴിഞ്ഞദിവസം കേന്ദ്രസർക്കാൻ അനുവദിച്ചത്…

മുഴുവൻ ഡോസും കേന്ദ്രം സൗജന്യമായി നൽകണം എന്ന് വാശിപിടിക്കുന്ന പിണറായി വിജയനോട് ഒരു ചോദ്യം….
കേന്ദ്രത്തിൻറെ സൗജന്യം പ്രതീക്ഷിച്ചായിരുന്നോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും അവഗണിച്ച് താങ്കൾ എല്ലാവർക്കും സൗജന്യവാക്‌സിൻ എന്ന് പ്രഖ്യാപിച്ചത്..?
കേരളം സ്വന്തമായി വാക്‌സിൻ നിർമിക്കുമെന്ന് പറഞ്ഞത്.?

ഇപ്പോൾ സാമ്പത്തികപരാധീനതയെക്കുറിച്ച് പരാതിപ്പെടുന്ന താങ്കൾ ഇതേ മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിക്കാൻ എത്ര കോടികൾ ഒഴുക്കി എന്ന് കേരളത്തോട് പറയണം……
കോവിഡ് പ്രതിരോധത്തിൽ ഒന്നാം സ്ഥാനത്തെന്ന് സ്ഥാപിക്കാൻ മാധ്യമങ്ങൾക്ക് നൽകിയ പരസ്യത്തുകയുടെ അത്രവേണ്ടി വരില്ല കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതിന്റെ ബാക്കി വാക്‌സിൻ പണം കൊടുത്ത് വാങ്ങാൻ……

ആരോഗ്യം സംസ്ഥാനത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നത് മറക്കരുത്…..
ഏതായാലും എല്ലാവർക്കും സൗജന്യവാക്‌സിൻ നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു..
പിന്നെ, കോവിഡ് രോഗിയായ ഭാര്യയ്ക്ക് കോവിഡ് നെഗറ്റീവായ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയും താമസിക്കുകയും ആകാമെന്നും, അത് ‘കുടുംബകാര്യ’മാണെന്നുമുള്ള പുതുക്കിയ പ്രോട്ടോക്കോളിന് നല്ല നമസ്‌കാരം…..!

ഇത് സാധാരണക്കാർക്കും ബാധകമാണെന്ന് കരുതുന്നു.
വാൽക്കഷണം…മാധ്യമസുഹൃത്തുക്കളോട്, വി.മുരളീധരൻ വിമർശിക്കുന്നത് ‘കേരളത്തെ ‘യല്ല, കേരളസർക്കാരിനെയാണ് അവരുടെ ഭ്രാന്തൻ നയങ്ങളെയാണ്. ആ വിമർശനം തിരുത്തലുകൾക്ക് വേണ്ടിയാണ്, ജനങ്ങൾക്ക് വേണ്ടിയാണ്…..
ശുഭരാത്രി