
തിരുവനന്തപുരം: ശബരിമല ശ്രീകോവില്‍ വില്‍പ്പനച്ചരക്ക് ആക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചതെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.
മുരളീധരൻ. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട സകല വസ്തുതകളും അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനും അറിയാം.
അവരുടെ ഒത്താശ ഈ സംഭവങ്ങള്‍ക്ക് പിന്നിലുണ്ട്. വിജയ് മല്യ നല്‍കിയ സ്വർണ്ണപ്പാളികള്‍ എങ്ങനെ ചെമ്പായി വി മുരളീധരൻ ആരോപിച്ചു. മറുപടി പറയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം
എല്ലാം ഉദ്യോഗസ്ഥരുടെ തലയിലിട്ട് ഒഴിഞ്ഞ് മാറാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. അന്നത്തെ ദേവസ്വം മന്ത്രിക്കും ബോർഡ് പ്രസിഡൻ്റിനും ഉത്തരവാദിത്തം ഉണ്ട്. ആരെങ്കിലും സന്നദ്ധരായി വന്നാല്‍ ഉടൻ ശ്രീകോവില്‍ വാതില്‍പ്പാളികള്‍ അടക്കം ഇളക്കി നല്‍കിയത് കുറ്റകരമായ അനാസ്ഥയാണ്. ശബരിമല ശ്രീകോവിലിന് വില്‍പ്പനച്ചരക്ക് അക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല ആചാരങ്ങള്‍ ലംഘിക്കേണ്ടത് ആണെന്ന് പിണറായിയും കൂട്ടരും നിലപാടെടുത്ത അതേ സമയത്ത് തന്നെയാണ് ശബരിമലയിലെ സ്വർണ്ണപ്പാളികള്‍ ഇളക്കി മാറ്റിയത്. ഉണ്ണികൃഷ്ണനും ദേവസ്വം ബോർഡും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇളക്കി മാറ്റിയതിന് ശേഷം 40 ദിവസം പാളികള്‍ എവിടെയായിരുന്നു. ശ്രീകോവില്‍ ഭാഗങ്ങള്‍ ഇളക്കി നാടു മുഴുവൻ പ്രദർശിപ്പിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അധികാരം കൊടുത്തതെന്ന് വി. മുരളീധരൻ ചോദിച്ചു. ദേവസ്വം മാനുവല്‍ ലംഘിക്കപ്പെട്ടിട്ടും പരാതി നല്‍കാൻ പോലും ദേവസ്വം ബോർഡ് തയ്യാറായില്ല. സന്നിധാനത്ത് വച്ച് ഇത്തരം പണികള്‍ നടക്കേണ്ടത്. എന്തുകൊണ്ട് ദേവസ്വം ബോർഡ് ആ കാര്യത്തില്‍ നടപടിയെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
സെക്രട്ടറിയേറ്റില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെവിയില്‍ സ്വകാര്യം പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ പശ്ചാത്തലം അന്വേഷിക്കാതെയാണോ സെക്രട്ടറിയേറ്റ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. തീവെപ്പ് കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയാണെന്നാണ് വിവരം. കേസില്‍ ഉണ്ണികൃഷ്ണൻ മുങ്ങി നടക്കുകയാണ്. കേസിലെ പ്രതിയായ ഒരാള്‍ക്ക് ആണോ സ്വർണം കൊടുത്തുവിടുന്നത്.
ഹിന്ദു ക്ഷേത്രങ്ങളില്‍ എന്തുമാകാമെന്നാണ് സർക്കാർ നിലപാട് . മറ്റേതെങ്കിലും മതത്തിന്റെ ആരാധനാലയത്തില്‍ ആണെങ്കില്‍ ഇതേ നിലപാട് സ്വീകരിക്കുമോ. ദേവസ്വം വിജിലൻസ് അപ്രസക്തമാണ്. ഇത്രയും കാലം ശബരിമലയിലെ കൊളളയും അഴിമതിയും പുറത്തുകൊണ്ടുവരാൻ കഴിയാത്ത ആളുകള്‍ക്ക് ഇനിയെന്ത് കണ്ടെത്താൻ കഴിയും. കേന്ദ്ര ഏജൻസികളൊ കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമോ വിഷയം അന്വേഷിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.