ധനരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ച വിവാദങ്ങൾക്കിടെ വി .കുഞ്ഞികൃഷ്ണന്റെ “നേതൃത്വത്തെ അണികള്‍ തിരുത്തണം” എന്ന പുസ്തകം ഇന്ന് വൈകുന്നേരം പ്രകാശനം ചെയ്യും: കുഞ്ഞികൃഷ്ണനോട് അനുകൂല നിലപാട് സ്വീകരിക്കുന്ന നേതാക്കളും പാർട്ടി അംഗങ്ങളും പ്രവർത്തകരുമെല്ലാം പാർട്ടിയുടെ നിരീക്ഷണത്തിലാണ്.

Spread the love

കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ച്‌ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വി. കുഞ്ഞി കൃഷ്ണന്റെ “നേതൃത്വത്തെ അണികള്‍ തിരുത്തണം” എന്ന പുസ്തകം ഇന്ന് വൈകുന്നേരം പ്രകാശനം ചെയ്യും.

video
play-sharp-fill

അതിനിടെ പുസ്തകത്തില്‍ തെറ്റായ കണക്കോ, താനുള്‍പ്പടെയുള്ള നേതാക്കളെ തെറ്റായ രീതിയില്‍ പരാമർശിച്ചിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കേസ് കൊടുക്കുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന് രംഗത്തെത്തി. എന്നാ താൻ പോയി കേസ് കൊടുക്ക് എന്ന നിലയിലാണ് വി. കുഞ്ഞികൃഷ്ണൻ മറുപടി നല്‍കിയത്.

പാര്ട്ടിയുടെ കൈയില്‍ കണക്കുണ്ടെങ്കില് തന്റെ പുസ്തക പ്രകാശനത്തിന് മുമ്പായി കണക്കുകള് പുറത്തുവിടണമെന്ന കുഞ്ഞികൃഷ്ണന്റെ വെല്ലുവിളിക്ക് “മനസില്ലെന്നായിരുന്നു എം.വി. ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചത്.
ഇതുവരെ എവിടെയും കണക്കുകള് അവതരിപ്പിക്കാത്ത നേതൃത്വമാണ് എല്ഡിഎഫ് വികസന ജാഥക്ക് ശേഷം കണക്കവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നതെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പുസ്തകം പുറത്തിറങ്ങിയ ശേഷം അതിനനുസരിച്ച്‌ കണക്കുകള്‍ ഉണ്ടാക്കാനാണ് സിപിഎം നീക്കം നടത്തുന്നതെന്നും ആവർത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലുള്ളതാണ് തന്റെ കണക്കുകള്‍. വ്യക്തമായി പഠിച്ചുതന്നെയാണ് വിവരശേഖരണം നടത്തിയത്. തന്റെ കണക്കുകള് കൃത്രിമമാണെന്ന് തോന്നുന്നവര് നിയമനടപടി സ്വീകരിക്കുന്നതില് സന്തോഷമേയുള്ളുവെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

അതേസമയം പാര്ട്ടിക്കുള്ളില് അവതരിപ്പിക്കാത്ത കണക്കുകള് പൊതുജനങ്ങള്ക്ക് മുമ്പില് അവതരിപ്പിക്കാനുള്ള നീക്കം അണികളില് ചര്ച്ചയായിട്ടുണ്ട്. പുസ്തക പ്രകാശനത്തിലൂടെ തട്ടിപ്പുകളുടെ കഥ പുറത്ത് വന്നതിന് ശേഷം കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന നേതൃനിരയിലുള്ളവരുടെ നിലപാടുകളും പുറത്തു വന്നിട്ടുണ്ട്. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച കാര്യങ്ങള്‍ ഏറ്റെടുത്ത് പാർട്ടിക്കുള്ളില്‍ സജീവ ചർച്ചയാക്കാനാണ് ഇവരുടെ തീരുമാനമെന്നാണ് സൂചന.

അത്തരമൊരു പ്രവർത്തനമുണ്ടായാല്‍ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണം പാർട്ടിക്കുള്ളില്‍ നേതൃത്വം കരുതുന്നതു പോലെ പെട്ടന്നവസാനിക്കില്ല. അതേ സമയം കുഞ്ഞികൃഷ്ണനോട് അനുകൂല നിലപാട് സ്വീകരിക്കുന്ന നേതാക്കളും പാർട്ടി അംഗങ്ങളും പ്രവർത്തകരുമെല്ലാം പാർട്ടിയുടെ നിരീക്ഷണത്തിലാണ്.