പയ്യന്നൂർ ഫണ്ട് തിരിമറി വിവാദം; ‘പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് വിവാദമായ ഫണ്ടുകളുടെ കൃത്യമായ കണക്ക് പുറത്തുവിടണം’; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ

Spread the love

കണ്ണൂർ: തന്റെ പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ. പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് വിവാദമായ ഫണ്ടുകളുടെ കൃത്യമായ കണക്ക് പുറത്തുവിടാൻ സി.പി.എം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

video
play-sharp-fill

പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തില്‍ വി. കുഞ്ഞികൃഷ്ണന്റെ ഈ നിലപാട് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കും. പാർട്ടിക്കകത്ത് പോലും സത്യസന്ധമായ കണക്ക് ഇല്ലെന്നും വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി കണക്കു പുറത്തുവിടുമെന്ന എം വി ഗോവിന്ദന്റെ പരാമർശത്തില്‍, അഞ്ചു വർഷമായി പാർട്ടിക്കകത്ത് ചർച്ച ചെയ്യുന്നുവെന്നും തനിക്കും ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

താൻ മാറി നിന്ന സമയത്ത് ഏരിയ കമ്മിറ്റിയില്‍ ഒരു കണക്ക് അവതരിപ്പിച്ചു. പാർട്ടിയേ രക്ഷിക്കാൻ ഈ കണക്ക് കീഴ് ഘടകങ്ങളില്‍ അവതരിപ്പിക്കാൻ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാകാം ജില്ലാ കമ്മിറ്റി ഇപ്പോള്‍ കണക്ക് പുറത്ത് വിടുന്നതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.