
കൊച്ചി: പാലാരിവട്ടത്ത് റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പ്രതികരിച്ച് കൊച്ചി മേയർ വി കെ മിനിമോൾ. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും മേയർ വ്യക്തമാക്കി. രണ്ട് തവണ അന്വേഷണം നടത്തി തള്ളിയ പരാതിയാണിതെന്നും, ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അവർ പറഞ്ഞു.
റോഡ് നവീകരണത്തിനായി മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച മേയർ, കൈക്കൂലി വാങ്ങാൻ പൊതുയോഗം വിളിച്ച് മിനിട്ട്സ് തയ്യാറാക്കുന്ന സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ചിലപ്പോൾ മധ്യസ്ഥയായി ഇടപെടേണ്ടി വരുമെന്നും, എടുത്ത തീരുമാനങ്ങൾ നിയമപരമായി ശരിയാകണമെന്നില്ലെങ്കിലും മനസാക്ഷിയുടെ മുൻപിൽ ശരിയാണെന്നും അവർ വ്യക്തമാക്കി. പുതിയ ഡിവിഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പഴയ ഡിവിഷനിലെ പ്രവർത്തനങ്ങൾ തുടരാനാകില്ലെന്ന ബോധ്യത്തിലാണ് പണം തിരിച്ചു നൽകിയതെന്നും മേയർ കൂട്ടിച്ചേർത്തു.
കെ.ജി ഓക്സ്ഫോർഡ് സിംഫണി അപ്പാർട്ട്മെന്റ് സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട് കളവത്ത് ക്രോസ് റോഡ് നവീകരണത്തിലാണ് വിവാദം ഉയർന്നത്. അസോസിയേഷനു നൽകിയ അഞ്ച് ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മേയർ കൈപ്പറ്റിയെന്നാണ് ആരോപണം. എന്നാൽ റോഡ് നവീകരണം കോർപ്പറേഷൻ ഫണ്ടിൽ നിന്നാണ് നടത്തിയതെന്നും അസോസിയേഷൻ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ഉപയോഗിച്ചിട്ടില്ലെന്നുമാണ് ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


