video
play-sharp-fill

കള്ളപ്പണം വെളുപ്പിക്കൽ : മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ കേസ് ഹൈക്കോടതി മാറ്റിവച്ചു

കള്ളപ്പണം വെളുപ്പിക്കൽ : മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ കേസ് ഹൈക്കോടതി മാറ്റിവച്ചു

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ കേസ് ഹൈക്കോടതി മാറ്റിവച്ചു. പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനായി ഫെബ്രുവരി 18 ലേക്ക് മാറ്റി.യത്.

ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു. എന്നാൽ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ ഗവർണറുടെ പരിഗണനയിൽ ആണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപടി ക്രമം അനുസരിച്ച്, ഈ സാഹചര്യത്തിൽ അന്വേഷണം നടത്താൻ കഴിയില്ലെന്നും അന്വേഷണ അനുമതി ലഭിച്ച് കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ അന്വേഷണം നടത്താൻ സാധിക്കൂ എന്നും എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.
ഇബ്രാഹിം കുഞ്ഞിന് ചുമതലയുണ്ടായിരുന്ന ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി നോട്ടുനിരോധനകാലത്ത് പത്തു കോടി രൂപ വന്നതാണ് കേസിനാസ്പദമായ സംഭവം. ഇത് പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാണ് ആവശ്യമുയർന്നത്.