video
play-sharp-fill

ലത്തീൻ സഭയുടെ സമരം മൂലം തടസപ്പെട്ട വിഴിഞ്ഞം തുറമുഖ നിർമ്മാണം; അദാനി ഗ്രൂപ്പുമായി ഇന്ന് ചർച്ച…സമവായത്തിന് സാധ്യതയില്ല.

ലത്തീൻ സഭയുടെ സമരം മൂലം തടസപ്പെട്ട വിഴിഞ്ഞം തുറമുഖ നിർമ്മാണം; അദാനി ഗ്രൂപ്പുമായി ഇന്ന് ചർച്ച…സമവായത്തിന് സാധ്യതയില്ല.

Spread the love

വിഴിഞ്ഞം തുറമുഖം നി‍ർമ്മാണം ലത്തീൻ സഭയുടെ സമരം മൂലം തടസപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. നിലവിലെ സാഹചര്യം ച‍ർച്ച ചെയ്യാൻ അദാനി ഗ്രൂപ്പുമായി സർക്കാർ ഇന്ന് ചർച്ച ചെയ്യും. സമരം കരണമുണ്ടായ സാഹചര്യം സർക്കാർ വഹിക്കണമെന്ന് ആവശ്യം. ഇന്ന് രാവിലെ 11 മണിക്കാണ് തുറമുഖ മന്ത്രി അഹമ്മദ് ദേവ‍ർകോവിലുമായി അദാനി പോർട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജാ വ്യാഴാഴ്ച ചർച്ച നടത്തുന്നത്. സമരത്തിൻ്റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന് യോഗം ചർച്ച ചെയ്യും.

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം മൂലം 54 ദിവസമായി തുറമുഖ നിർമ്മാണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ അദാനി ഗ്രൂപ്പുമായി ചർച്ച നടത്തുന്നത്. സമരം മൂലം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് നേരത്തെ സർക്കാരിനോട് ശുപാ‍ർശ ചെയ്തിരുന്നു. തീര ജനതയോടുള്ള വെല്ലുവിളിയാണ് ഈ ശുപാർശയെന്ന് അതിരൂപത പ്രതികരിച്ചിരുന്നു.

വിഴിഞ്ഞം തുറമുഖ സമരം കാരണം ഇതുവരെ നൂറ് കോടിയുടെ നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. സമരം തുടർന്നാൽ അടുത്ത വർഷവും തുറമുഖ നിർമാണം തീരില്ലെന്ന് അദാനി ഗ്രൂപ്പ് സർക്കാറിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.തുറമുഖ നിർമാണത്തിന് ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതിയും നിർദേശം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group