വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Spread the love

തിരുവനന്തപുരം: വിഴിഞ്ഞത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്‌സണ്‍ (17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വിഴിഞ്ഞം മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടമുണ്ടായത്.

കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. വിഴിഞ്ഞം കോട്ടപ്പുറം സെന്‍റ് മേരീസ് സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ജയ്‌സണും ഷാനുവും. ഇവര്‍ക്കൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന പുതിയതുറ സ്വദേശിനി സ്റ്റെഫാനിയെ(16) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും വിഴിഞ്ഞം സെന്‍റ് മേരീസ് എച്ച്എസ്എസ് വിദ്യാർഥികളാണ്. ജെയ്സൻ പ്ലസ് ടു വിദ്യാർഥിയും പെൺകുട്ടികൾ പ്ലസ് വൺ വിദ്യാർഥിനികളുമാണ്.

വിഴിഞ്ഞത്തുനിന്നു പുതിയതുറ ഭാഗത്തേക്കു പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തുനിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നെന്ന് വിഴി‍ഞ്ഞം പൊലീസ് പറഞ്ഞു. വിദ്യാർഥികൾ റോഡിലേക്കു തെറിച്ചുവീണു. പരുക്കേറ്റവരെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ഷാനുവും ജെയ്സനും മരിച്ചു. മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ച സ്റ്റെഫാനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group