കോട്ടയം : വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ . വാസവൻ പറഞ്ഞു.
വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ കോട്ടയത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉടൻ തന്നെ വികസിപ്പിക്കുവാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലുള്ള കറുത്തേടം -തെള്ളകം – അടിച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ , കോടതി സമൂച്ചയം എന്നിവ കൂടി സമീപ ഭാവിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ 60 ശതമാനം റോഡുകളും ബി.എം.ബി.സി. നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.