പ്രളയത്തില്‍ രക്ഷിക്കാനെത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍; തിരിച്ച്‌ അവര്‍ക്കായി എന്ത് ചെയ്തു….? രണ്ട് ഭാഗത്തും വിട്ടുവീഴ്ചയുണ്ടാകണം;വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂര്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: വിഴിഞ്ഞത്ത് സമവായം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി.

പ്രളയ സമയത്ത് രക്ഷിക്കാനെത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍.
അവര്‍ക്കുവേണ്ടി എന്താണ് തിരിച്ച്‌ ചെയ്തതെന്ന് നമ്മള്‍ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കണം. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ബന്ധം പാടില്ല. എല്ലാവര്‍ക്കും വേണ്ടത് സമാധാനമാണ്. രണ്ട് ഭാഗത്തും വിട്ടുവീഴ്ചയുണ്ടാകണം.
വികസനമുണ്ടാകണമെന്നും ജനങ്ങള്‍ക്ക് ന്യായമായി കിട്ടേണ്ട കാര്യങ്ങള്‍ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും ശശി തരൂര്‍ പ്രതികരിച്ചു.

അതേസമയം, ക‌ര്‍ദിനാള്‍ ആലഞ്ചേരിയുമായി തരൂര്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. കര്‍ദിനാളുമായി പൊതുകാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും വിഴിഞ്ഞത്തെക്കുറിച്ച്‌ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.