വിഴിഞ്ഞം തുറമുഖ സമരം 100ാം ദിനം, കരയിലും കടലിലും പ്രതിഷേധം,തീരദേശപാതയിൽ ഗതാഗതം തടസപ്പെട്ടേക്കും;പ്രദേശത്ത് സംഘർഷ സാധ്യത,കൂടുതൽ പോലീസിനെ നിയോഗിച്ചേക്കും…

വിഴിഞ്ഞം തുറമുഖ സമരം 100ാം ദിനം, കരയിലും കടലിലും പ്രതിഷേധം,തീരദേശപാതയിൽ ഗതാഗതം തടസപ്പെട്ടേക്കും;പ്രദേശത്ത് സംഘർഷ സാധ്യത,കൂടുതൽ പോലീസിനെ നിയോഗിച്ചേക്കും…

വിഴിഞ്ഞം തുറമുഖ സമരം ഇന്ന് നൂറാം ദിനം. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത.മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. പ്രതിഷേധ സമരത്തിൽ 100ൽ അധികം മത്സ്യബന്ധന വള്ളങ്ങൾ കടലിൽ പ്രതിഷേധം തീർക്കും.പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടൽ വഴിയുള്ള സമരം.

മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവൻഷനും ഇന്നുണ്ട്. മുതലപ്പൊഴി പാലവും സമരക്കാർ ഉപരോധിക്കും. ഇതോടെ തീരദേശ പാതയിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടേക്കും.

ആവാസ വ്യവസ്ഥ തക‍ർക്കുന്ന വിഴി‍ഞ്ഞം തുറമുഖ നിർമാണം നി‍ർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങി 7 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ 20മുതലാണ് സമരം തുടങ്ങിയത്. ആദ്യഘട്ടത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലായിരുന്ന സമരം പിന്നീട് തുറമുഖ നി‍ർമാണ മേഖലയിലേക്ക് മാറ്റുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുറമുഖ നിർമാണം തടസപ്പെടുത്തരുത് , സമരപ്പന്തൽ പൊളിച്ചുനീക്കണം തുടങ്ങി കോടതി നിർദേശങ്ങളെ പോലും കാറ്റിൽ പറത്തിയാണ് സമരം തുടരുന്നത്.അതിജീവനത്തിനായുള്ള സമരം എന്ന സമരസമിതിയുടെ അവകാശവാദം എന്നാൽ ഇതുവരെ കോടതികളിൽ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത.എങ്കിലും കൂടുതൽ മേഖലകളിലെ ആളുകളെ സമരത്തിൽ പങ്കെടുപ്പിച്ച് സമരം വിജയിപ്പിക്കാനാണ് ലത്തീൻ സഭയുടെയും,സമര സമിതിയുടെയും തീരുമാനം.