play-sharp-fill
വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ ഒക്ടോബർ 4 ന്; എത്തുന്നത് ഷാങ്ഹായ് തുറമുഖത്തു നിന്നും ; ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ ഒക്ടോബർ 4 ന്; എത്തുന്നത് ഷാങ്ഹായ് തുറമുഖത്തു നിന്നും ; ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ കപ്പല്‍ എത്തുന്നു. ഒക്ടോബര്‍ നാലിന് ഷാങ‌്ഹായ് തുറമുഖത്ത് നിന്ന് ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായാണ് ചൈനയില്‍ നിന്ന് ചര്‍ക്കുകപ്പല്‍ എത്തുന്നത്.

അന്നേദിവസം വൈകിട്ട് നാലിന് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ സാമ്പത്തിക കുതിപ്പിനും വികസന പുരോഗതിക്കും ചാലകശക്തിയായി ചരിത്രത്തില്‍ ഈ ദിനം അടയാളപ്പെടുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഒക്ടോബര്‍ 28ന് രണ്ടാമത്തേതും നവംബര്‍ 11, 14 തീയതികളിലായി തുടര്‍ന്നുള്ള ചരക്ക് കപ്പലുകളും എത്തും. തുറമുഖത്തില്‍ പുലിമുട്ടിന്റെ മുക്കാല്‍ ഭാഗവും നിര്‍മ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തി. ദേശീയപാത, ഗെയില്‍, പവര്‍ ഇടനാഴി എന്നിവയ്ക്ക് ശേഷമുള്ള ഇടതുസര്‍ക്കാറിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ തുറമുഖമെന്ന് മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബര്‍ 20ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പുറത്തുവിടും. മന്ത്രിമാരായ കെ.എൻ. ബാലഗോപാല്‍,പി.രാജീവ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.