അന്താരാഷ്ട്ര തുറമുഖ വ്യാപാര രംഗത്ത് വിഴിഞ്ഞം വിസ്മയമായി മാറും : വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

video
play-sharp-fill

രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി മാറും. ക്രൂയിസ് കപ്പലുകൾക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട വികസനം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർവാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിൻ്റെ അടിസ്ഥാന വികസന സൗകര്യത്തിൻ്റെ കാര്യത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ അധ്യായമാണെന്ന് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര തുറമുഖ വ്യാപാര രംഗത്ത് വിഴിഞ്ഞം വിസ്മയമായി മാറും. നാടിൻറെ സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം. പ്രതിസന്ധികൾ ധാരാളം ഉണ്ടായിരുന്നു. തടസ്സങ്ങൾ കൊണ്ട് സ്തംഭിച്ച് നിൽക്കാൻ നമുക്ക് കഴിയില്ലെന്നും മുന്നോട്ട് പോയെ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.