video
play-sharp-fill

വൃക്ക രോഗബാധിതയായ കുട്ടി ഉൾപ്പെട്ട ഇരട്ടക്കുട്ടികളെയും മാതാവിനെയും പുറത്താക്കി വീട് പൂട്ടി ഗൃഹനാഥൻ പോയ സംഭവം; ഇടപെട്ട് കളക്ടർ; യുവതിയുടെ പരാതിയിൽ കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതി വകുപ്പ് പ്രകാരവും യുവാവിനെതിരെ കേസെടുത്തു

വൃക്ക രോഗബാധിതയായ കുട്ടി ഉൾപ്പെട്ട ഇരട്ടക്കുട്ടികളെയും മാതാവിനെയും പുറത്താക്കി വീട് പൂട്ടി ഗൃഹനാഥൻ പോയ സംഭവം; ഇടപെട്ട് കളക്ടർ; യുവതിയുടെ പരാതിയിൽ കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതി വകുപ്പ് പ്രകാരവും യുവാവിനെതിരെ കേസെടുത്തു

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂർ വവ്വാമൂലയിൽ വൃക്ക രോഗബാധിതയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും മാതാവിനെയും പുറത്താക്കി വീട് പൂട്ടി ഗൃഹനാഥൻ പോയ സംഭവത്തിൽ ഇടപെട്ട് കളക്ടറും സബ് കളക്ടറും.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രൊട്ടക്ഷൻ ഓഫീസിന് കലക്റ്റർ നിർദ്ദേശം നൽകിയതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥർ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവും യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്. നഗരസഭ ജീവനക്കാരനായ അജിത് റോബിൻസണിനെതിരെയാണ് അന്വേഷണം.

വിഴിഞ്ഞം പൊലീസ് എസ്എച്ച്ഒ യെ സബ് കലക്ടർ നേരിട്ട് വിളിച്ച് അന്വേഷിച്ച് ഇവരുടെ സുരക്ഷ ഉറപ്പാക്കാനും ആഹാരം, മരുന്ന്, താമസസ്ഥലം എന്നിവയ്ക്ക് നടപടിയെടുക്കാൻ റവന്യൂ അധികൃതരോടും നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് നാളെ കോടതിയിൽ ഹാജരാക്കും. വെണ്ണിയൂർ സ്വദേശിയായ സർക്കാരുദ്യോഗസ്ഥനാണ് ഭാര്യ നീതു(29) വിനെയും 5 വയസുള്ള ഇരട്ട കുട്ടികളെയും വീടിനുള്ളിൽ കയറ്റാതെ വീട് പൂട്ടി സ്ഥലം വിട്ടത്. വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. സർക്കാരുദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുൻപ് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകുകയും ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നുവെന്നും യുവതി പറയുന്നത്. ഈ ഓർഡറിൻ്റെ കാലാവധി നീട്ടി ലഭിക്കാൻ കോടതിയിൽ പോയ സമയത്താണ് ഇയാൾ വീട് പൂട്ടി കടന്നു കളഞ്ഞ്. വിഴിഞ്ഞം പൊലീസ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് എഫ്.ഐ.ആർ തയ്യാറാക്കിയത്.

യുവതിയെയും മക്കളെയും കുടുംബവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ എത്തിയാണ് പ്രൊട്ടക്ഷൻ ഓഫീസ് ജീവനക്കാർ മൊഴി എടുത്തത്. സംഭവ ദിവസം പൊലീസ് ആവശ്യപ്പെട്ടിട്ടുപോലും യുവാവിൻ്റെ ബന്ധുക്കൾ വീട് തുറന്ന് കുട്ടിയുടെ മരുന്നുകളും ചികിത്സാരേഖകളും എടുത്തു നൽകാൻ തയ്യാറായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടികളുടെ വിദ്യാഭ്യാസവും 4 മാസമായി മുടങ്ങിയതായി നീതു പറഞ്ഞു. യുവതിയെ മുൻപ് വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചിരുന്നതായും ഇവരുടെ മെത്ത പുറത്തെടുത്തു കത്തിച്ചതായും പരാതിയുണ്ട്. ഈ സംഭവത്തെ തുടർന്ന് പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയാണ് നീതു ഇവിടെ കഴിഞ്ഞിരുന്നത്.