വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞു കയറി; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് യാത്രികൻ കെഎസ്ആർടിസി ബസിനിടയിൽപ്പെട്ടു, തലനാരിഴ്ക്ക് രക്ഷപ്പെട്ടു. നിസാര പരിക്കുകളോടെ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞത്തെ പഴയ പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ഇവിടെ പുതിയ പാലം നിർമ്മിക്കുന്നതിനായി മണ്ണ് പരിശോധന നടക്കുകായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ പാലത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്.

video
play-sharp-fill

ഇതിനിടെ സമീപത്തിലൂടെ യുവാവ് ബൈക്ക് ഓടിച്ചു പോകവെ നിയന്ത്രണം വിട്ട് വാഹനം ബസിന് താഴേക്ക് വീണത്. ബൈക്ക് ബസിന്‍റെ പുറക് വശത്തെ ടയറിന് മുന്നിലേക്ക് ആണ് വീണത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികളും നാട്ടുകാരും ചേർന്ന് യുവാവിനെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. യുവാവിന്‍റെ കാലിന് ചെറിയ പരിക്കേറ്റതല്ലാതെ മറ്റു പ്രശ്നങ്ങളിലെന്ന് നാട്ടുകാർ പറഞ്ഞു.