video
play-sharp-fill

വിയ്യൂർ സബ് ജയിലിലെ അസി.പ്രിസൺ ഓഫീസർക്ക് കൊറോണ വൈറസ് ബാധ ; കേരളത്തിൽ ജയിൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യം

വിയ്യൂർ സബ് ജയിലിലെ അസി.പ്രിസൺ ഓഫീസർക്ക് കൊറോണ വൈറസ് ബാധ ; കേരളത്തിൽ ജയിൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : വിയ്യൂർ സബ് ജയിലിലെ അസി. പ്രിസൺ ഓഫീസർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച പട്ടാമ്പി സ്വദേശിയായ ഉദ്യോഗസ്ഥൻ പാലക്കാട്ട് ചികിത്സയിൽ കഴിയുകയാണ്.

കഴിഞ്ഞ ദിവസം ജയിലിൽ വൈറസ് ബാധ സ്ഥിരീകരിച്ച കോവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുമായുണ്ടായ സമ്പർക്കമാണ് ജയിൽ ജീവനക്കാരന് രോഗം പകരുന്നതിന് കാരണം. കേരളത്തിലെ ജയിലുകളിൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രത പുലർത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന റിമാൻഡ് തടവുകാരെ പാർപ്പിക്കാൻ അരണാട്ടുകരയിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കേന്ദ്രത്തിൽ (ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ) അസി. പ്രിസൺ ഓഫിസർ ജോലി ചെയ്തിരുന്നു.

എന്നാൽ ഇതേ തുടർന്ന് ഇവിടെ പാർപ്പിച്ചിരുന്ന ഒരു റിമാൻഡ് തടവുകാരന് രോഗം സ്ഥിരീകരിച്ചതോടെ അസി. പ്രിസൺ ഓഫിസർ ഉൾപ്പെടെയുള്ള ജീവനക്കാർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. അതിനാൽ തന്നെ ജയിലിലെ മറ്റു ജീവനക്കാരിലേക്കോ തടവുകാരിലേക്കോ രോഗവ്യാപനത്തിന് സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം.